X

കൊക്കോ കോളയില്‍ മനുഷ്യമലം: അയര്‍ലന്‍ഡിലെ ഫാക്ടറി അടച്ചു

കൊക്കോ കോള കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വടക്കന്‍ അയര്‍ലന്‍ഡിലെ കൊക്കോ കോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യമലം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി താല്‍ക്കാലികമായി അടച്ചു. കൊക്കോ കോള കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്ലാന്റിലെ മെഷീനുകളില്‍ മനുഷ്യ വിസര്‍ജ്ജനം അടിഞ്ഞു കൂടിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചത്. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവച്ചേക്കുകയാണെന്നും ഇത്തരത്തില്‍ മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്ന് പോലും വിപണിയിലെത്തിയിട്ടില്ലെന്നും കൊക്കോ കോള അധികൃതര്‍ അറിയിച്ചു.

രാത്രി ജോലിക്കുണ്ടായിരുന്ന ജീവനക്കാരാണ് കാനില്‍ മാലിന്യം കലര്‍ന്ന വിവരം ആദ്യം കണ്ടെത്തിയത്. ഉല്‍പ്പാദനത്തിനായി തയ്യാറാക്കി വച്ചിരുന്ന കാനുകളാണ് മനുഷ്യ മലം ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 15 മണിക്കൂര്‍ എടുത്താണ് മെഷിനുകള്‍ വൃത്തിയാക്കിയത്. സാധാരണ യുകെയില്‍ നിന്നെത്തുന്ന കാനുകള്‍ ഇത്തവണ ജര്‍മ്മനിയില്‍ നിന്നാണ് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

This post was last modified on March 29, 2017 9:15 pm