അഴിമുഖം പ്രതിനിധി
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അക്രഡിറ്റേഷന്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര വനിത, ശിശു വികസന മന്ത്രി മനേക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ അത് നിരസിച്ചു.
മനേകയുടെ വകുപ്പിന് ബജറ്റില്‍ വകയിരുത്തിയ തുകയില്‍ കുറവ് വന്നതിനെ തുടര്‍ന്ന ഈ വെട്ടിക്കുറച്ചത് പോഷാകാഹാര കുറവിനെ കൂടുതല്‍ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞത് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകരായ ആദിത്യ കല്‍റയേയും ആന്‍ഡ്രൂ മക് ആസ്‌കില്ലിനേയും വിലക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. 2015 ഒക്ടോബര്‍ 19-ന് പ്രസിദ്ധീകരിച്ച വാര്‍ത്ത പിന്‍വലിക്കാനോ തിരുത്താനോ റോയിറ്റേഴ്‌സ് തയ്യാറായിരുന്നില്ല.
മന്ത്രിയുടെ പ്രസ്താവന പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ക്കുള്ള വിമര്‍ശനമാണ് റോയിറ്റേഴ്‌സ് വിശേഷിപ്പിച്ചിരുന്നു. 1.6 ബില്ല്യണ്‍ ഡോളറായി വകുപ്പിനുള്ള ബജറ്റ് വകയിരുത്തല്‍ കുറച്ചിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ പകുതിയാണ് കേന്ദ്രം അനുവദിച്ചത്. ഈ തുക ജനുവരി മാസം വരെ ആരോഗ്യ മന്ത്രാലയത്തിലെ 2.7 മില്ല്യണ്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനേ തികയുകയുള്ളൂ.
ഈ വാര്‍ത്ത വിവാദമായിരുന്നു. തുടര്‍ന്ന് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.
This post was last modified on April 12, 2016 10:45 am
Leave a Comment