X

‘ഡെഡ് ബോഡി അല്ല’ ജീവനുള്ള മനുഷ്യന്‍

മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നാലും ആളുകളോടും സഹപ്രവര്‍ത്തകരോടും നല്ലരീതിയില്‍ പെരുമാറുന്നതിനുവേണ്ടി മാനസിക പരിശീലന ക്ലാസുകള്‍ നടത്തുന്നതിനേയും പോസ്റ്റില്‍ മനീഷ് വിമര്‍ശിക്കുന്നുണ്ട്.

ഡിപ്പോയില്‍ അന്തിയുറങ്ങുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ കഴിയാറില്ല. മുഖത്തേക്കടിക്കുന്ന വെള്ളിച്ചത്തെ മറച്ച്, പാഞ്ഞടുക്കുന്ന കൊതുകുകളില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷനേടിയാണ് ഡ്രവര്‍മാരും,കണ്ടക്ടര്‍മാരും അല്‍പ്പമൊന്നുറങ്ങുക. പലപ്പോഴും വെളുപ്പിനെ തന്നെയുണര്‍ന്ന് ജോലി തുടങ്ങുകയും വേണം. ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും പിറ്റേന്ന് എല്ലാ യാത്രക്കാരോടും സന്തോഷത്തോടെ പെരുമാറണം.

ഇത്തരത്തില്‍ എര്‍ണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഉറങ്ങാന്‍ കഷ്ടപ്പെടുന്ന കണ്ടക്ടറിന്റെ ചിത്രവും, നിസഹായതാവസ്ഥയും പങ്കുവെച്ച്‌കൊണ്ട് കണ്ടക്ടറായ മനീഷ് മണിയന്‍ എം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. കൊതുക് കടിയില്‍നിന്ന് രക്ഷപ്പെടാന്‍ കാലില്‍ പ്ലാസ്റ്റിക്ക് കവറും, കടലാസ് കവറും പൊതിഞ്ഞ് ഉറങ്ങാന്‍ ശ്രമിക്കുന്ന കണ്ടക്ടറിന്റെ ചിത്രമായിരുന്നു മനീഷ് പങ്കുവെച്ചിരുന്നത്.

മോശം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നാലും ആളുകളോടും സഹപ്രവര്‍ത്തകരോടും നല്ലരീതിയില്‍ പെരുമാറുന്നതിനുവേണ്ടി മാനസിക പരിശീലന ക്ലാസുകള്‍ നടത്തുന്നതിനേയും പോസ്റ്റില്‍ മനീഷ് വിമര്‍ശിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഡെഡ് ബോഡി അല്ല…… ജീവനുള്ള മനുഷ്യന്‍ എറണാകുളം KSRTC ഡിപ്പോയിലെ ഒരു കണ്ടക്ടര്‍…. കൊതുക് കടി സഹിക്കാതായപ്പോള്‍ കാലില്‍ പ്ലാസ്റ്റിക്ക് കവറും… കടലാസ് കവറും പൊതിഞ്ഞ്…. വെളിച്ചം കണ്ണില്‍ അടിക്കാതെ ഉറങ്ങുവാനുള്ള ശ്രമം…. സമയം രാത്രി 11.30 കഴിഞ്ഞിട്ടുണ്ട്… വെളുപ്പിന് നാലിന് എഴുനേറ്റു ജോലിക്ക് പോകണം….. അവന്റെ ബസ്സില്‍ 700 ഓളം യാത്രക്കാര്‍ കയറും….. എല്ലാവരോടും മാന്യമായി പെരുമാറാന്‍. ഇത്രയും ഫ്രസ്റ്റേഷന്‍, ഇത്രയും മോശമായ സാഹചര്യത്തില്‍ നിന്നും വരുന്ന ഒരാള്‍ക്ക് എങ്ങനെ സാധിക്കും……?? സാധിക്കും ,സാധ്യമാക്കും…. എത്ര മോശം ജോലി സാഹചര്യമൊരുക്കിയാലും…. യാത്രക്കാരോടും മറ്റ് ജീവനക്കാരോടും.. എങ്ങനെ നല്ല മാനസികാവസ്ഥയില്‍ പെരുമാറണം എന്ന ഒരു ..മാനസിക പരിശീലന ക്ലാസ് KSTCO നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു….. സൈക്കോളജില്‍ ഫസ്റ്റ് റാങ്ക് ജേതാവ് ക്ലാസ് നയിക്കുന്നു……. ഓര്‍ക്കുക സന്തോഷം നമ്മുടെ സൃഷ്ടിയാണ്

‘ഷാൾ തോന്നിയ പോലെ ഒന്നും ഇടരുത്, മറയ്ക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം’; വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള ഒരു ബി.എഡ് കോളേജ് അധ്യാപകന്റെ സദാചാര ആശങ്ക

This post was last modified on July 29, 2019 11:51 am