X

രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മണിക്കുട്ടന്‍ മുമ്പ് ആര്‍എസ്എസുകാരന്‍; കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമുണ്ടെന്ന് പൊലീസ്

രാജേഷിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടില്‍ കയറി മണിക്കുട്ടന്‍ അതിക്രമം കാട്ടിയിരുന്നു. ഇത് രാജേഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം അക്രമത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മണിക്കുട്ടന്‍ നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് രാജേഷ് അടക്കമുള്ളവരുമായി ഇയാള്‍ തെറ്റിയിരുന്നു. ഒരു കേസില്‍ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജേഷിന്റെ മരണമൊഴിയടക്കം പരിഗണിച്ചാണ് ഇക്കാര്യം പറയുന്നത്.

രാജേഷിന്റെ ബന്ധുവായ സ്ത്രീയുടെ വീട്ടില്‍ കയറി മണിക്കുട്ടന്‍ അതിക്രമം കാട്ടിയിരുന്നു. ഇത് രാജേഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം അക്രമത്തിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മണിക്കുട്ടന്റെ നേതൃത്വത്തില്‍ ഓട്ടോയിലെത്തിയ സംഘം രാജേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ്, അജിത്ത് എന്നീ പ്രതികളും ബിജെപി-ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നാണ് വിവരം.

This post was last modified on July 30, 2017 3:40 pm