X

മുഖ്യമന്ത്രിയെ കാണാന്‍ മനിതി സംഘത്തിലെ യുവതികള്‍ തിരുവനന്തപുരത്ത്; ട്രെയിന്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

മുഖ്യമന്ത്രിയെ കാണാതെ മടങ്ങിയ യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിഷേധം

മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ മനിതി സംഘത്തിലെ യുവതികള്‍ക്കെതിരെ റെയില്‍വെ സ്‌റ്റേഷനില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ബിജെപി ജില്ലാപ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയെ കാണാന്‍ മനിതി സംഘത്തിലെ മൂന്ന് യുവതികളാണ് എത്തിയത്.

ഇന്നലെ പമ്പയില്‍ എത്തിയ മനിതി സംഘത്തിലെ 11 അംഗങ്ങള്‍ മടങ്ങിപ്പോയതിന് ശേഷം പത്തനംത്തിട്ടയില്‍ എത്തിയ സംഘത്തിലെ അംഗങ്ങളാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാതെ മടങ്ങിയ യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിഷേധം. അവര്‍ക്ക് പോകേണ്ട ട്രെയില്‍ തടയുകയും അവരെ ഇറക്കിവിടാന്‍ ആവിശ്യപ്പെടുകയുമായിരുന്നു പ്രതിഷേധക്കാര്‍.

ഇത് ‘ബിജെപിയുടെ പ്രതികാരം’; ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ് സമൂഹം

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍, ആചാര സംരക്ഷണത്തിന് അയ്യപ്പ ജ്യോതി; അരയും തലയും മുറുക്കി ഇരുകൂട്ടരും

This post was last modified on December 24, 2018 12:23 pm