X

ഇനിയൊരു ജന്മമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തകനാകില്ല; മാര്‍ ഫിലിപ്പോസ് ക്രിസോസ്റ്റം

മെത്രാനച്ചനാകുന്നതില്‍ വലിയ കുഴപ്പമില്ലെന്നും അദ്ദേഹം

മാധ്യമങ്ങള്‍ അസത്യത്തെ സത്യമായി പ്രചരിപ്പിക്കരുതെന്ന് നൂറാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണവര്‍ഗ്ഗത്തിന്റെ അടിമകളല്ല അവര്‍. ഭരണവര്‍ഗ്ഗത്തിന്റെ ഭരണാധികാരികളാകാന്‍ അവര്‍ക്ക് സാധിക്കണം. അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്. ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായങ്ങള്‍ രൂപവല്‍ക്കരിക്കുന്നതില്‍ പത്രങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയക്കാരേക്കാള്‍ ലോകം നന്നാക്കാന്‍ കഴിയുന്നത് പത്രപ്രവര്‍ത്തകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകര്‍ക്കുള്ള സ്വാതന്ത്ര്യം ആത്മീയ ആചാര്യന്മാര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മനുഷ്യരും മനുഷ്യരായി ജീവിക്കുക എന്നതാണ് തന്റെ ആഗ്രഹം. എല്ലാവരും ഒരുമിച്ച് ജീവിക്കുന്നത് കാണണം. അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ നാം മറ്റുള്ളവരെ പ്രേരിക്കണം.

ഇനി ഒരു ജന്മമുണ്ടെങ്കില്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരു പത്രപ്രവര്‍ത്തകന്‍ ഒഴിച്ച് മറ്റാരായാലും കുഴപ്പമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മെത്രാനച്ചനാകുന്നതില്‍ വലിയ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on April 27, 2017 2:05 pm

Related Post
Leave a Comment