X

‘അലക്സ’ സഹായിച്ചു: ആമസോണിന്റെ ലാഭം വൻതോതിൽ ഉയര്‍ന്നു

വിപണിമൂല്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ വരുമാനം വർധിപ്പിച്ചു. അവധിക്കാല ചില്ലറ വിൽപനയിൽ വലിയ മുന്നേറ്റമുണ്ടാക്കാനായതാണ് ആമസോണിന് ഗുണം ചെയ്തത്.

72.4 ബില്യൺ ആണ് ആമസോണിന്റെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർധനയാണിത്. നേരത്തെ വിപണിവിശകലന സ്ഥാപനങ്ങൾ മുൻകൂട്ടിക്കണ്ടിരുന്നത് 71.87 ബില്യൺ വരുമാനമാണ്.

ലാഭത്തിൽ വന്നിട്ടുള്ള വർധന കഴിഞ്‍ വർഷത്തേതിനെ അപേക്ഷിച്ച് 61 ശതമാനമാണ്. ഓഹരിയൊന്നിന് 6.04 ഡോളര്‍ കണ്ടാണ് വർധിച്ചിരിക്കുന്നത്. വിപണിവിശകലനക്കാർ ഓഹരിക്ക് 5.67 ഡോളർ വർധനയാണ് പ്രതീക്ഷിച്ചിരുന്നത്.

ആമസോൺ വികസിപ്പിച്ചെടുത്ത ഡിജിറ്റൽ മസ്തിഷ്കമായ അലക്സ സാങ്കെതികത ചേർന്ന ഡിവൈസുകളുടെ വിൽപന ഇക്കഴിഞ്ഞ അവധിക്കാല സീസണിൽ ഗണ്യമായ തോതിൽ ഉയർന്നിരുന്നു. വൻ മൂലധനമാണ് ആമസോൺ ഈ ഉപകരണത്തിന്റെ ഗവേഷണവികസനങ്ങൾക്കായി നിക്ഷേപിച്ചിട്ടുള്ളത്. എമ്പതിനായിരത്തോളം കാര്യങ്ങൾ ഈ ഉപകരണത്തിന് ചെയ്യാൻ‌ ശേഷിയുണ്ട്. ഇത് ഇപ്പോഴും വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

This post was last modified on June 14, 2019 6:38 am