X

ഷൂട്ടിംഗിനിടെ ആക്ഷന്‍ നടന്‍മാര്‍ തടാകത്തില്‍ മുങ്ങിമരിച്ച കന്നഡ ചിത്രം ‘മസ്തി ഗുഡി’യുടെ ട്രെയിലറെത്തി

യൂടൂബിലും സോഷ്യല്‍ മീഡിയയിലും ട്രെയ്‌ലര്‍ വലിയ ജനപ്രീതി നേടിയിരിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ദുനിയ വിജയ് നായകനായ കന്നഡ ചിത്രം മസ്തി ഗുഡി വാര്‍ത്തകളില്‍ നിറഞ്ഞത് ആക്ഷന്‍ രംഗത്ത് അഭിനയിച്ച രണ്ട് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ ചിത്രത്തിന്‌റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. യൂടൂബിലും സോഷ്യല്‍ മീഡിയയിലും ട്രെയ്‌ലര്‍ വലിയ ജനപ്രീതി നേടിയിരിക്കുന്നു. നായകനായ ദുനിയാ വിജയിനെ കൂടാതെ അമൂല്യ, ദേവരാജ്, ബി ജയശ്രീ, സുഹാസിനി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്.

ചിത്രത്തിന്‌റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെ അനില്‍ കുമാര്‍, രാഘവ ഉദയ് എന്നിവര്‍ തടാകത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ തിപ്പഗൊണ്ടനഹള്ളി റിസര്‍വോയറിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗമാണ് ചിത്രീകരിച്ചത്. ലൈഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സംവിധായകന്‍ നാഗശേഖറിനും ദുനിയ വിജയിനും കര്‍ണാടക ഫിലിം ചേംബര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

This post was last modified on January 23, 2017 8:48 pm