സിനിമ കാണാന്‍ കയറിയാല്‍ ഇഷ്ടപ്പെടാതെ ഇറങ്ങിപോരുന്നതൊക്കെ എപ്പോഴും സംഭവിക്കുന്നതാണ്. പക്ഷെ, സിനിമ കണ്ട് ഛര്‍ദ്ദിച്ച് ഇറങ്ങി പോരുന്നുവെന്ന് കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. മാറ്റ് ഡാമന്‍സിന്റെ പുതിയ 3ഡി ചിത്രം ചൈനയില്‍ ഇപ്പോള്‍ ചര്‍ച്ചയിലാണ്. സിനിമ കാണാന്‍ പോകുന്നവരൊക്കെ ഛര്‍ദ്ദിച്ചവശരായി ഇറങ്ങിപ്പോകുന്നതായാണ് വാര്‍ത്തകള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാറ്റ് ഡാമന്‍സിന്റെ ജേസണ്‍ ബോണ്‍ എന്ന ചിത്രമാണ് വ്യത്യസ്തമായ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
ചിത്രം 3ഡിയില്‍ കാണുമ്പോള്‍ സംഘട്ടനരംഗങ്ങളൊക്കെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നാണ് ചിത്രം കണ്ടവരുടെ റിവ്യൂ. ഒരു സിനിമ കാണുന്നതിനിടെ റസ്റ്റ് റൂമില്‍ ഇത്രയധികമാളുകള്‍ ഇടികൂടുന്നത് ആദ്യമായിട്ടാണെന്ന് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തത്.
കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
This post was last modified on August 28, 2016 8:02 pm
Leave a Comment