X

ഈ ചിത്രം പറയും ഒരു അഭയാര്‍ത്ഥിയുടെ ജീവിതം

അഭയാര്‍ത്ഥികള്‍; സ്വന്തമായി ഒന്നുമില്ലാതെ, ഈ ലോകത്തിന്റെ ആരുമല്ലാതെയായി മാറുന്നവര്‍. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്, മരണത്തിനും ജീവിതത്തിനും ഇടയിലൂടെ അലയുന്നവര്‍. അവര്‍ ജനിച്ചു ജീവിച്ചിരുന്നൊരു രാജ്യം ഉണ്ടായിരിക്കാം, അത് ഇറാഖ് ആകാം, സിറിയ ആകാം, മ്യാന്‍മാറോ ശ്രീലങ്കയോ പാകിസ്താനോ ബംഗ്ലാദേശോ അഫ്ഗാനോ ഏതുമാകാം. പക്ഷെ ആ രാജ്യങ്ങളൊന്നും ഇന്നവരുടെ സ്വന്തമല്ല. സ്വന്തമെന്നു പറയാന്‍ അവര്‍ക്ക് ഒരു രാജ്യവുമില്ല. കണക്കുകള്‍ പരിശോധിച്ചാല്‍ കോടികള്‍ വരും അഭയാര്‍ത്ഥികള്‍ എന്ന വിശേഷണംമാത്രം കൊടുത്ത് നാം അകറ്റി നിര്‍ത്തുന്ന ജനങ്ങളുടെ എണ്ണം.

എന്തും ഏതും വാര്‍ത്തയാകുന്നിടത്ത്, വാര്‍ത്തയാക്കുന്നിടത്തും മാറ്റിനിര്‍ത്തപ്പെടുന്നവരാണ് അഭയാര്‍ത്ഥി ജീവിതങ്ങള്‍. പക്ഷെ ചിലപ്പോള്‍ അവരുടെ ജീവിതങ്ങള്‍ ഏതെങ്കിലുമൊരു കാമറക്കണ്ണില്‍ ഉടക്കിയെന്നുവരും. അപ്പോഴാണ് നാം, സുരക്ഷിതരെന്നു വിശ്വസിച്ചു ജീവിക്കുന്ന നമ്മള്‍ ഇങ്ങനെയും കുറെപ്പേര്‍ ഈ ഭൂമിയില്‍ അലയുന്നുണ്ടെന്ന് ഓര്‍ത്തുപോകുന്നത്.

ഡാനിയല്‍ എട്ടറിനെ പോലെ ചിലര്‍ ആ കാഴ്ച്ചകള്‍ ലോകത്തിന് കാണിച്ചു കൊടുക്കുന്നു…

എട്ടറിന്റെ കാമറ കണ്ണുകള്‍ പകര്‍ത്തിയെടുത്ത ഒരു ചിത്രം ഇപ്പോള്‍ ലോകം മുഴുവന്‍ കാണുകയാണ്; കണ്ണീരോടെ… വിശദമായി വായിക്കുക…

http://i100.independent.co.uk/article/whenever-you-think-of-migrants-arriving-in-europe-think-of-this-image–bJs1WGMpVg

 

This post was last modified on August 23, 2015 3:36 pm