X

രണ്ട് പുരുഷന്മാരെ ഒരുപോലെ പ്രണയിക്കുന്ന ന്യൂജെന്‍ ദ്രൗപദി സഹേലി മിത്ര

'ഞാന്‍ ഭാഗ്യവതിയാണ് എനിക്ക് എന്റെ ഭര്‍ത്താവിനെയും കാമുകനെയും ഒരുപോലെ പ്രണയിക്കാന്‍ കഴിയുന്നു'

സഹേലി മിത്രയെ ഇപ്പോള്‍ സുഹൃത്തുകള്‍ വിളിക്കുന്നത് പുതിയ കാലത്തിന്റെ ദ്രൗപദിയെന്നാണ്. വ്യത്യസ്തമായ പ്രണയ ചിന്തകളും ലൈംഗിക ചിന്തകളും കൊണ്ടു നടക്കുന്ന സഹേലി തന്റെ ചിന്തകള്‍ പരസ്യമാക്കുന്നതിന് മടിക്കാറുമില്ല. അതാണ് അവര്‍ക്ക് ദ്രൗപദി എന്ന പേര് ചാര്‍ത്തികൊടുത്തത്. രണ്ട് പുരുഷന്മാരെ ഒരുപോലെ പ്രണയിക്കാനും അവരോടൊപ്പം മനസ്സും ശരീരവും പങ്കുവയ്ക്കാനും അത് എല്ലാവരോടും തുറന്നു പറയാനുമുള്ള ധൈര്യമാണ് സഹേലിയെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ വിത്യസ്തയാക്കുന്നത്.

തന്റെ ബ്ലോഗിലൂടെ തന്റെ കാഴ്ചപാടുകളും അത് തുറന്ന് പറഞ്ഞപ്പോള്‍ കുടുംബത്തിലെ അനുഭവവും എല്ലാം അവര്‍ കുറിച്ചിട്ടിട്ടുണ്ട്. സമൂഹത്തിന്റെ വിചാരണയെ പേടിച്ച് പലരും ഒളിച്ചുവയ്ക്കുന്ന കാര്യങ്ങളാണ് സഹേലി തന്റെ ബ്ലോഗിലൂടെ തുറന്ന് എഴുതിയിരിക്കുന്നത്. വിവാഹിതയും 13 വയസ്സുകാരനായ ഒരു ആണ്‍കുട്ടിയുടെ മാതാവുമായ സഹേലിയുടെ കാഴ്ചപാടുകള്‍ പിടിക്കാത്തവരുമുണ്ട്. 15 വര്‍ഷം മുമ്പ് കുട്ടിക്കാലെത്തെ തന്റെ കാമുകനെ വിവാഹം കഴിച്ച സഹേലി പറയുന്നത് തനിക്ക് ജീവിതകാലം മുഴുവന്‍ ഒരു പുരുഷനെ സ്‌നേഹിച്ച് ഒരു പുരുഷനെ മാത്രം അനുഭവിച്ച് ജീവിക്കാന്‍ കഴിയില്ല എന്നാണ്.

മഹാഭാരതത്തിലെ ദ്രൗപദിയെ താന്‍ ഏറെയിഷ്ടപ്പെടുവെന്നും. ദ്രൗപദിയുടെയും അവരുടെ വിത്യസ്തരായ ഭര്‍ത്തക്കന്മാരെയുടെയും കഥകള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും സഹേലി ബ്ലോഗില്‍ പറയുന്നു. പക്ഷെ ഇന്ത്യയിലെ ഭര്‍ത്തക്കാന്മാര്‍ ഭാര്യയ്ക്ക് മറ്റു കാമുകന്മാര്‍ ഉണ്ടാക്കുന്നത് അംഗീകരിക്കാറില്ല. എന്റെ ഭര്‍ത്താവിനോടും തന്റെ കാമുകന്റെ കാര്യം ആദ്യം പറഞ്ഞപ്പോള്‍ അംഗീകരിച്ചില്ല.

‘എന്റെ പല പെണ്‍സുഹൃത്തുകളും കരുതിയിരിക്കുന്നത് ഞാനൊരു തുറന്ന ലൈംഗിക പങ്കാളിയെ തേടുന്ന വ്യക്തിയാണെന്നാണ്. ആണ്‍ സുഹൃത്തുകള്‍ കരുതുന്നത് എന്നെ എപ്പോള്‍ വേണമെങ്കിലും കിടപ്പറയില്‍ കിട്ടുമെന്നാണ്. എന്നാല്‍ ഇത് ഒന്നുമല്ല ഞാന്‍ . എനിക്ക് പ്രണയം വേണം. ഞാന്‍ ഭാഗ്യവതിയാണ് എനിക്ക് എന്റെ ഭര്‍ത്താവിനെയും കാമുകനെയും ഒരുപോലെ പ്രണയിക്കാന്‍ കഴിയുന്നു.’

കൂടുതല്‍ വായനയ്ക്ക്- https://goo.gl/sCFkSp

This post was last modified on January 29, 2017 6:46 pm

Related Post
Leave a Comment