X

രൂപയുടെ മൂല്യമിടിയാന്‍ കാരണം ഗാന്ധിത്തല; നോട്ടുകളിലും ചിത്രം മാറ്റണമെന്ന് ഹരിയാന മന്ത്രി

ഗാന്ധിയേക്കാള്‍ മൂല്യം മോദിക്കുണ്ടെന്നും മന്ത്രി

ഖാദിയുടെ കലണ്ടറുകളിലും ഡയറികളിലും രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് പിന്നാലെ നോട്ടുകളിലെ ഗാന്ധി ചിത്രവും മാറ്റണമെന്ന് ആവശ്യം. ഹരിയാന മന്ത്രി അനില്‍ വിജ് ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയാണ് അനില്‍ വിജ്.

ഖാദിയെ സംബന്ധിച്ച് മഹാത്മാഗാന്ധിയേക്കാള്‍ വിപണി മൂല്യം മോദിയ്ക്കാണ്. മോദി ഖാദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടതോടെ അതിന്റെ വില്‍പ്പനയില്‍ 14 ശതമാനം വര്‍ദ്ധനവുണ്ടായി. മഹാത്മാഗാന്ധിയുടെ പേര് ഉപയോഗിക്കുന്നത് ഖാദിയുടെ വില്‍പ്പന ഇടിവിന് കാരണമാകും. രൂപയുടെ മൂല്യം ഇടിയുന്നതിനും ഇതുതന്നെയാണ് കാരണം. മഹാത്മാഗാന്ധിയെ നോട്ടിലെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ അന്ന് മുതല്‍ നോട്ടിന്റെ മൂല്യം കുറയാനും തുടങ്ങി. അതിനാല്‍ തന്നെ ഗാന്ധി ചിത്രങ്ങള്‍ നോട്ടില്‍ നിന്നും കൂടി നീക്കം ചെയ്യണമെന്ന് വിജ് ആവശ്യപ്പെടുന്നു. ഹരിയാനയിലെ അംബാലയില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പ്രസ്താവന വിവാദമായതോടെ മന്ത്രി പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ്.

കലണ്ടറില്‍ ഗാന്ധിക്ക് പകരം മോദി; ഖാദി ഉദ്യോഗ് ജീവനക്കാര്‍ പ്രതിഷേധിച്ചു

ഖാദി ഉദ്യോഗിന്റെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയെ ഒഴിവാക്കി; പകരം ഇനി മോദി

 

This post was last modified on January 14, 2017 2:42 pm