X

പ്രധാനമന്ത്രിയാകേണ്ടത് പ്രചാരകരും സേവകരും കാവല്‍ക്കാരുമല്ല, ഭരണഘടന പിന്തുടരുന്നവരാവണമെന്ന് മായാവതി

മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍, ആര്‍എസ്എസ് പോലും കൈവിട്ടു

പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്തവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് മോദിക്കെതിരെ കൂടുതല്‍ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായവതി. രാജ്യം എത്രയോ സേവകരെയോ, കാവല്‍ക്കാരെയാ നേതാക്കളായി കണ്ടിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയാകേണ്ടത് ഭരണഘടന, ക്ഷേമ ലക്ഷ്യങ്ങള്‍ പിന്തുടരുന്നയാളാവണം എന്ന് അവര്‍ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ ചില ട്വീറ്റുകളിലൂടെയാണ് മായാവതി മോദിയെ പരാമര്‍ശിച്ച് നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താന്‍ എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും അവരുടെ ട്വിറ്റര്‍ ഐഡിയുടെ മുന്നില്‍ ചൗക്കിദാര്‍ എന്ന ചേര്‍ത്തിരുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമ ലക്ഷ്യങ്ങള്‍ പിന്തുടരാന്‍ കഴിയുന്ന ഒരു ശുദ്ധ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്ന് മായാവതി പറഞ്ഞു.

മോദി സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണ്. ആര്‍എസ്എസ് പോലും മോദിയെ കൈവിട്ടതായും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ ക്ഷേത്ര ദര്‍ശനം നടത്തുക ചില രാഷ്ട്രീയ നേതാക്കള്‍ ഫാഷനാക്കിയിരിക്കയാണെന്നും അവര്‍ പറഞ്ഞു. നേതാക്കളുടെ ക്ഷേത്ര ദര്‍ശനങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നേതാക്കള്‍ റോഡ് ഷോകള്‍ നടത്തുന്നതിനെയും അവര്‍ വിമര്‍ശിച്ചു. ഇതിനുള്ള ചെലവുകള്‍ സ്ഥാനാര്‍ത്ഥികളുടെ കണക്കില്‍ പെടുത്തണമെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും ഉജ്ജയിന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മോദിക്കെതിരെ മായാവതി നടത്തിയ വിമര്‍ശനം വലിയ വിവാദമായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച നേതാവാണ് മോദിയെന്നും ഭര്‍ത്താക്കന്‍മാരെ മോദിയോടൊപ്പം കാണുമ്പോള്‍ ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് ഭയമാണെന്നുമായിരുന്നു മായാവതിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്.

Read More: തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

This post was last modified on May 14, 2019 12:37 pm

Related Post
Leave a Comment