X

പ്രതിപക്ഷ ബഹളം: ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി

നോട്ട് പിന്‍വലിക്കലും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതിയാരോപണവും ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തിയെങ്കിലും സഭ സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയായിരുന്നു.

കിരണ്‍ റിജ്ജുവിന് പുറത്താക്കണമെന്നും നോട്ടു വിഷയത്തില്‍ വോട്ടിംഗ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും ആവശ്യപ്പെട്ട് ഇരു പാര്‍ട്ടികളും നടുത്തളത്തില്‍ ഇറങ്ങി. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്തിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നും അതിന്റെ തെളിവുകള്‍ കൈവശമുണ്ട, ഇത് ലോക്‌സഭയില്‍ വിശദീകരിക്കാന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു.

അഴിമതി നടത്തിയതിനു തെളിവുള്ളതുകൊണ്ടാണ് മോദി പാര്‍ലമെന്റില്‍നിന്നും ഒളിച്ചോടുന്നത്. നോട്ട് വിഷയത്തില്‍ ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ ബിജെപി അനുവദിക്കുന്നില്ല. തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് മോദിയുടെ ഭയം കൊണ്ടാണ്. തന്റെ പദവിയും ഉത്തരവാദിത്വവും എന്താണന്നു മനസിലിക്കായിട്ടുതന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി.

 

This post was last modified on December 14, 2016 2:17 pm