X

മോദിയുടെ റാലിക്ക് മുമ്പായി വാരാണസിയിലേക്ക് ട്രക്കുകള്‍ നിറയെ പണം

പുതിയ 500ന്‌റെയും 2000ന്‌റെയും കറന്‍സി കെട്ടുകളാണ് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കുമായി റിസര്‍വ് ബാങ്ക് അയച്ച ട്രക്കുകളില്‍ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് മുമ്പായി മോദിയുടെ മണ്ഡലമായ വാരാണസിയിലേയ്‌ക്കെത്തിയത് രണ്ട് ട്രക്കുകളില്‍ പണം. പുതിയ 500ന്‌റെയും 2000ന്‌റെയും കറന്‍സി കെട്ടുകളാണ് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കുമായി റിസര്‍വ് ബാങ്ക് അയച്ച ട്രക്കുകളില്‍ എത്തിയത്. ഡിസംബര്‍ 22നാണ് മോദിയുടെ റാലി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് കടുത്ത കറന്‍സി ക്ഷാമം നേരിടുന്നതിന് ഇടയിലാണിത്. വാരാണസിയിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങളെ ആശ്വസിപ്പിക്കുന്നതിന്‌റെ ഭാഗമാണ് നടപടിയെന്നാണ് കരുതുന്നത്. 2000 കോടി രൂപയുടെ കറന്‍സി നോ്ട്ടുകളാണ് എത്തിയത്. ചന്ദോലി, ഗാസിപൂര്‍, ജോന്‍പൂര്‍, അസംഗഡ്, ബാലിയ, മാവു, മിര്‍സാപൂര്‍, ഭദോഹി, സോഭദ്ര എന്നിവിടങ്ങളിലും നോട്ടുകെട്ടുകള്‍ എത്തി. വാരാണസിയില്‍ 39 ബാങ്കുകളുടെ 356 ബ്രാഞ്ചുകളാണുള്ളത്. 674 എടിഎമ്മുകളുണ്ട്. എല്ലാ എടിഎമ്മുകളിലും പണം നിറച്ച് വരുകയാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ചരക്ക് വിമാനങ്ങള്‍ വഴിയും കറന്‍സി എത്തിക്കുന്നുണ്ട്.

This post was last modified on December 18, 2016 6:43 pm