ഗാനങ്ങള്‍ ആലപിക്കാന്‍ സംഗീത സംവിധായകര്‍ തന്നെ മറികടന്ന് മുഹമ്മദ് റാഫിയെ സമീപിച്ചിരുന്നത് ഒരിക്കല്‍ പോലും വിഷമം ഉളവാക്കിയിട്ടില്ല എന്ന് പ്രശസ്ത ഗായകന്‍ മന്നാ ഡേ അദേഹത്തിന്റെ മരണത്തിന് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. തുടര്‍ന്ന് മന്നാ ഡേ മുഹമ്മദ് റാഫിയെ ഒറ്റ വാചകത്തില്‍ വര്‍ണ്ണിച്ചത് ഇങ്ങനെയാണ്; ‘റാഫി സാബ് ബഹുത് ഹി വേര്‍സറ്റൈല്‍ സിംഗര്‍ ധേ’. മുഹമ്മദ് റാഫി ഒരു ബഹുമുഖ പ്രതിഭയായ ഗായകനായിരുന്നു എന്നാണ് മന്നാ ഡേ പറഞ്ഞതിന്റെ സാരം.
സംഗീത ലോകത്തെ അതുല്യ പ്രതിഭ മുഹമ്മദ് റാഫി മരിച്ചിട്ട് ഇന്ന് 36 വര്‍ഷം പിന്നിടുമ്പോഴും സംഗീത ലോകത്ത് അദ്ദേഹം കൈയാളിയിരുന്ന സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കയാണ്. എത്ര ബുദ്ധിമുട്ടുള്ള പാട്ടുകളും അനായാസം ആലപിച്ചിരുന്ന റാഫിയുടെ ആലാപന ശൈലി പോലും പഠനത്തിന് വിധേയമാക്കാവുന്നതാണ്.
എന്നാല്‍ ഈ അതുല്യപ്രതിഭയെ ആഴത്തില്‍ ഉള്ള പഠനത്തിന് വിധേയമാക്കിയില്ല എന്നത് ഒരു ദുരന്തമാണ് എന്നാണ് മന്നാ ഡേ പറഞ്ഞത്. റാഫിയുടെ ശബ്ദത്തെ ഇന്നും നമ്മള്‍ ആഘോഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
This post was last modified on July 31, 2016 12:33 pm
Leave a Comment