X

ഒറ്റമുറിയില്‍ കിടക്കുന്ന കുട്ടി; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

അപ്പു എന്താകണമെന്നല്ല, എന്താകരുതെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്

തന്റെ മകന്‍ ആരാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ എന്താകരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നു മോഹന്‍ലാല്‍. മനോരമയില്‍ പ്രസിദ്ധീകരിച്ച ഉണ്ണി കെ വാര്യയുമായുള്ള ലാലിന്റെ സംഭാഷണത്തിലാണ് പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ മനസ് തുറക്കുന്നത്.

ഒരച്ഛന്‍ എന്ന നിലയില്‍ അപ്പു(പ്രണവ്) എന്താകണമെന്ന്‌ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവന്‍ എന്താകരുതെന്നതിനെക്കുറിച്ചു മാത്രമാണ് ഞാന്‍ ആലോചിച്ചിട്ടുള്ളത്. ബൈക്ക് അടക്കം അപകടത്തിന്റെതായ വലിയൊരു ലോകം അവന്റെ മുന്നിലുണ്ടായിരുന്നു. ലഹരിപോലുള്ള വിപത്തുകളുടെ ലോകവും കുട്ടികളുടെ വളരെ അടുത്താണല്ലോ. അവന് അതില്‍ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. അതു രഹസ്യമായി സൂക്ഷിക്കാനും കഴിയുമായിരുന്നു. ആ വഴിയൊന്നും തിരഞ്ഞെടുത്തില്ല എന്നതു മാത്രമാണ് സന്തോഷം; മോഹന്‍ലാല്‍ പറയുന്നു.

ഒരു മുറിയില്‍ ഒതുങ്ങുന്ന സാധാരണജീവിതമാണ് അപ്പു അനുഭവിക്കുന്നതെന്നു മോഹന്‍ലാല്‍ പറയുന്നു. താന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും പ്രണവ് തെരഞ്ഞെടുത്തത് വളരെ പരിമിതമായി സൗകര്യമായിരുന്നുവെന്നും അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നുവെന്നും കൂടുതല്‍ വേണമെന്ന് ഒരിക്കലും അവന്‍ പറഞ്ഞിട്ടില്ലെന്നും ഞങ്ങള്‍ ചോദിച്ചിട്ടില്ലെന്നും ലാല്‍ പറയുന്നു. ഇന്ന് ഞങ്ങള്‍ക്കു നല്‍കാവുന്ന ചില സൗകര്യങ്ങളുണ്ട്. അതൊന്നുമില്ലെങ്കിലും സുഖമായി അപ്പു ജീവിക്കുന്നുണ്ട്. അവന്റെ യാത്രകളില്‍ ഒരിക്കല്‍പ്പോലും എനിക്കു നല്‍കാവുന്ന സൗകര്യങ്ങള്‍ അവന്‍ അനുഭവിച്ചിട്ടില്ല. ഒറ്റമുറിയില്‍ കിടക്കുന്ന കുട്ടിമാത്രമാണ് അപ്പും എന്നും; ലാല്‍ പറഞ്ഞു നിര്‍ത്തുന്നു.

 

This post was last modified on July 7, 2017 10:11 am