അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യ ഇനിയും മടിക്കില്ലെന്ന് പുതിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. ആവശ്യമെന്ന് കണ്ടാല്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന മിന്നലാക്രമണം ഒരു മുന്നറിയിപ്പ് മാത്രമായിരുന്നു എന്നാണ് രാജ്യത്തിന്റെ 27-മത്തെ കരസേന മേധാവിയായി കഴിഞ്ഞ ആഴ്ച ചുമതലയേറ്റ ജനറല്‍ റാവത്ത് പറയുന്നത്. അതിര്‍ത്തിക്ക് അപ്പുറത്ത് ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുകയും അവര്‍ ഇന്ത്യയുടെ സുരക്ഷതത്വത്തിന് ഭീഷണിയാവുകയും ചെയ്താല്‍ വീണ്ടും നിയന്ത്രണരേഖ കടന്ന് ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യ മടിക്കില്ലെന്നും അതിനുള്ള ധാര്‍മ്മിക അവകാശം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment