X

ജനിതകവ്യതിയാനം വരുത്തിയ അണുജീവി ഉപയോഗം എതിര്‍ക്കുന്നത് നിര്‍ത്തണം ; ഗ്രീന്‍ പീസിന് നോബല്‍ ജേതാക്കളുടെ കത്ത്

100ല്‍ അധികം നോബല്‍ സമ്മാന ജേതാക്കള്‍ ഗ്രീന്‍പീസിന് കത്തയച്ചിരിക്കുകയാണ്. ജനറ്റിക്കലി മോഡിഫൈഡ്‌ ഓര്‍ഗാനിസം (ജിഎംഒ) എതിര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ആവശ്യം. അടുത്തിടെ കണ്ടെത്തിയ ജനിതകവ്യതിയാനം വരുത്തിയ അരിമണി കുട്ടികളില്‍ വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന അന്ധതയും മരണവും കുറയ്ക്കും എന്ന് കണ്ടെത്തിയിരുന്നു.

ന്യൂ ഇംഗ്ലണ്ട് ബയോലാബ് ചീഫ് സയന്‍റിഫിക് ഓഫീസര്‍ ആയ റിച്ചാര്‍ഡ് റോബര്‍ട്ട്സും 1993ലെ  ഫിസിയോളജിയ്ക്കുള്ള നോബല്‍ സമ്മാന്‍ ജേതാവായ ഫിലിപ്പ് ഷാര്‍പ്പും ചേര്‍ന്നാണ് ഈ കാമ്പയിന് നേതൃത്വം നല്‍കുന്നത്. സപ്പോര്‍ട്ട് പ്രിസിഷന്‍ ഫാമിംഗ് എന്ന വെബ്സൈറ്റില്‍ ഇതുവരെ ഈ ആവശ്യത്തിനായി ഒപ്പു നല്‍കിയ ആളുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതുവരെ ഈ കാമ്പയിനോട് ഗ്രീന്‍പീസ് പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെ വരെ 107 പേരാണ് സമാനമായ അഭിപ്രായം രേഖപ്പെടുത്തിയത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

https://goo.gl/FDcgdG   

This post was last modified on June 30, 2016 6:43 pm