X

ചരിത്രത്തില്‍ ഇന്ന്: മദര്‍ തെരേസയും അര്‍ണോള്‍ഡ് ഷ്വാര്‍സെനഗറും

1950 ഒക്ടോബര്‍ 7 
മദര്‍ തെരേസ ധര്‍മ്മസ്ഥാപനം ആരംഭിക്കുന്നു

വത്തിക്കാനില്‍ നിന്നുള്ള അനുവാദത്തോടെ മദര്‍ തെരേസ 1950 ഒക്ടോബര്‍ 7 ന് മതപ്രചരണാര്‍ത്ഥം ഒരു ധര്‍മ്മസ്ഥാപനം ആരംഭിച്ചു. നിരാലംബരെയും രോഗികളെയും ശുശ്രൂഷിക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനലക്ഷ്യം. കല്‍ക്കട്ടയിലെ ഒരു ചെറുവിഭാഗത്തിനിടയില്‍ ആരംഭിച്ച ഈ സേവനപ്രവര്‍ത്തനം കലാന്തരത്തില്‍ വളര്‍ന്നുവലുതായി. അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചത് ഇന്ത്യയിലാണ്.

സഹജീവികളോടുള്ള കടമ നിര്‍വഹിച്ച മദര്‍ 1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയായി. 2003 ല്‍ മദര്‍ തെരേസ ദിവംഗതയായി. മദര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, രക്തബന്ധംകൊണ്ട് ഞാനൊരു അല്‍ബേനിയക്കാരിയും പൗരത്വം കൊണ്ട് ഇന്ത്യക്കാരിയും വിശ്വാസംകൊണ്ട് ഒരു കത്തോലിക്ക സന്യാസിനി ആണെന്നും. ദൈവനിയോഗത്താല്‍ ഞാനീ ലോകത്തെത്തി. ഞാന്‍ ഹൃദയം കൊണ്ടും സകലതും കൊണ്ടും യേശുവിന്റെ ഹൃദയത്തില്‍ ഉള്‍പ്പെടുന്നു- മദര്‍ പറഞ്ഞു.

2003 ഒക്ടോബര്‍ 7 
അര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ കാലിഫോര്‍ണിയ ഗവര്‍ണറാകുന്നു

ഹോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ അര്‍ണോള്‍ഡ് ഷ്വാര്‍സെനഗര്‍ 2003 ഒക്ടോബര്‍ 7 ന് കാലിഫോര്‍ണിയയുടെ ഗവര്‍ണറായി ചുമതലയേറ്റു. ഓസട്രിയന്‍ വംശജനായ ഷ്വാര്‍സെനഗര്‍ 1968 ലാണ് യുഎസിലേക്ക് കുടിയേറുന്നത്. അന്ന് അദ്ദേഹത്തിന് പ്രായം 20 വയസ്. ഒരു ബോഡി ബില്‍ഡറായി തന്റെ കരിയര്‍ ആരംഭിച്ച ഷ്വാര്‍സെനഗര്‍ നാലുവട്ടം മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കിയിട്ടുണ്ട്. ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവളും പത്രപ്രവര്‍ത്തകയുമായ മരിയ ഷ്‌റിവറെ വിവാഹം കഴിച്ച ഷ്വാന്‍സെനഗര്‍ 1983 ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.


ബോഡി ബില്‍ഡിംഗ് കരിയറില്‍ നിന്നുകൊണ്ട് ഷ്വാര്‍സെനഗര്‍ സിനിമയില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചു.ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ദി ടെര്‍മിനേറ്റര്‍ സിനിമയിലൂടെ ഷ്വാര്‍സെനഗര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. 

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on October 7, 2014 12:03 pm