X

മികച്ച മാറ്റങ്ങളുമായി മോട്ടോ എക്സ് പ്ലേ

രഘു സഖറിയാസ്/ന്യൂ ടെക്ക്

രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മോട്ടോറോളയുടെ എക്സ് സീരിസില്‍ ഉണ്ടായിരുന്ന പോരായ്മകളായ മോശം ക്യാമറ, ബാറ്ററി എന്നിവ പരിഹരിച്ചുകൊണ്ട് ഈ വര്‍ഷത്തെ അവരുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ എക്സ് പ്ലേ ഉയര്‍ന്ന ക്യാമറയും ബാറ്ററി ക്ഷമതകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു.

3,630 mAh ബാറ്ററിയോടെ വരുന്ന പുതിയ മോട്ടോ എക്സില്‍ ടര്‍ബോ ചാര്‍ജ് ടെക്നോളജിയുടെ സഹായത്തോടെ 15 മിനുട്ട് ചാര്‍ജ്ജിങ്ങിലൂടെ 8 മണിക്കൂര്‍ വരെ ബാറ്ററി ക്ഷമത ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ബാറ്ററി കൂടുതല്‍ ആവശ്യമായ അപ്ലിക്കേഷനുകളോ 4G യോ ഉപയോഗിച്ചാല്‍ തന്നെ ഒറ്റ ചാര്‍ജ്ജിങ്ങില്‍ രണ്ടു ദിവസം വരെ ചാര്‍ജ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് അര്‍ഥം.

രൂപഭംഗി
മോട്ടോറോളയുടെ പരമ്പരാഗത രൂപത്തില്‍ നിന്നും വലിയ വത്യാസം വരുത്താത്ത രൂപമാണ്‌ ഇതിനുള്ളത്. സിം ട്രേയും എസ് ഡി കാര്‍ഡ്‌ സ്ലോട്ടും മുകളിലായാണ് കൊടുത്തിരിക്കുന്നത്‌. രണ്ട് നാനോ സിമ്മുകള്‍ ഇടാന്‍ സാധിക്കുന്നവയാണ് ഈ സ്ലോട്ടുകള്‍. നിങ്ങള്‍ക്ക് മെമ്മോറി കാര്‍ഡ്‌ എപ്പോഴും മാറുന്ന ശീലം ഉണ്ടെങ്കില്‍ കുറച്ചു ബുദ്ധിമുട്ട് നേരിട്ടേക്കാം. കാരണം മെമ്മറി കാര്‍ഡ്‌ മറ്റുന്നതിനായി ഓരോ തവണയും സിം ട്രേ തുറക്കേണ്ടതായി വരും. ആ സമയം നിങ്ങള്‍ക്ക് മൊബൈല്‍ സിഗ്നല്‍ നഷ്ടമാവും.

വാട്ടര്‍ റിപ്പല്ലെന്റ്റ്‌ കോട്ടിങ്ങുമായി വരുന്ന ഫോണില്‍ മോട്ടോ G3 യില്‍ ഉള്ള വാട്ടര്‍ റെസിസ്റ്റന്‍റ് സവിശേഷത ഒഴിവാക്കിയത് ഒരു പോരായ്മ തന്നെ ആണ്. അകത്തും പുറത്തും ഒരുപോലെ മിഴിവേകുന്ന ഗോറില്ല ഗ്ലാസ്‌ 3 യോടെ 5.5 ഇഞ്ച്‌ ഫുള്‍ എച്ച് ഡി ഡിസ്പ്ലേയാണ് ഉള്ളത്.

ഈ സ്മാര്‍ട്ട്‌ഫോണില്‍ Octa-core qualcomm snapdragon പ്രോസസ്സറിനൊപ്പം രണ്ടു ജി ബി റാം പിന്തുണയും ഉണ്ട്.16 ജി ബി 32 ജി ബി വിഭാഗങ്ങള്‍ ഉള്ളതിനോപ്പം 128 ജി ബി വരെ മെമ്മറി വര്‍ധിപ്പിക്കാനും സാധിക്കും. പെന്‍ഡ്രൈവുകള്‍ നേരിട്ട് ഘടിപ്പിക്കുകയും ചെയ്യാം.

ക്യാമറ
വളരെ മികച്ചുനില്‍ക്കുന്ന 21 എം പി പിന്‍ ക്യാമറയാണ് ഇതില്‍ ഉള്ളത്. 4K വീഡിയോ സപ്പോര്‍ട്ട് ചെയ്യില്ല എങ്കിലും ഫുള്‍ എച്ച് ഡി വീഡിയോകള്‍ എടുക്കുവാന്‍ സാധിക്കും. ഫ്ലാഷോടുകൂടിയ 5 എം പി ക്യാമറയാണ് മുന്നില്‍ ഉള്ളത്.

16 ജി ബി മോഡലിന് രൂ 18,499 ഉം 32 ജി ബി മോഡലിന് രൂ 19,999 ഉം ആണ് വില.

വാങ്ങുന്നതിനായി സന്ദര്‍ശിക്കുക  http://www.flipkart.com/moto-x-play

(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 21, 2015 10:41 am