X

ആരും ആരെയും ബലാൽസംഗം ചെയ്യുന്നില്ല; എല്ലാം നടക്കുന്നത് സമ്മതത്തോടെ: രാഖി സാവന്ത്

പുതിയ പെൺകുട്ടികൾ തങ്ങളുടെ കരിയറിന് തുടക്കമിടാൻ എന്തിനു തയ്യാറാണെന്നും ഇതില്‍ പ്രൊഡ്യൂസർമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നും രാഖി ചോദിച്ചു.

സിനിമാരംഗത്ത് ആരും ആരെയും ബലാൽസംഗം ചെയ്യുന്നില്ലെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു രാഖി. താനും സമാനമായ പ്രശ്നങ്ങളെ നേരിട്ടിട്ടുണ്ടെങ്കിലും അതിൽ താൻ സമീപിച്ച എല്ലാ പ്രൊഡ്യൂസർമാരും എല്ലാ സംവിധായകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയാനാകില്ലെന്നും രാഖി പറഞ്ഞു.

“ജീവിതത്തിന്റെ എല്ലാ തുറകളിലുമെന്ന പോലെ ലൈംഗികമായ ദുരുപയോഗം സിനിമാ മേഖലയിലും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തുടക്കകാലത്താണ് ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ എനിക്ക് അതിലേക്ക് വീഴേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എനിക്ക് കഴിവുണ്ടായിരുന്നു.” -രാഖി പറഞ്ഞു.

പറ്റില്ലെന്ന് പറയാന്‍ തനിക്ക് കഴിഞ്ഞിരുന്നതായി രാഖി പറഞ്ഞു. നിലവിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ക്ഷമയോടെ കാത്തിരിക്കണമെന്നും കീഴടങ്ങരുതെന്നും രഖി പറഞ്ഞു. എളുപ്പവഴികൾ ഉപയോഗിക്കാനുള്ള ത്വരയെ അടക്കണമെന്നും രാഖി.

ആരും നിർബന്ധിതമായി ലൈംഗിക ദുരുപയോഗം ചെയ്യുന്നില്ലെന്ന സരോജ് ഖാന്റെ നിലപാടിനെ പിന്തുണച്ചാണ് രാഖി സംസാരിച്ചത്. ആരും ആരെയും ബലാൽസംഗം ചെയ്യുന്നില്ല. എല്ലാം നടക്കുന്നത് സമ്മതത്തോടെയാണ്. ബോളിവുഡിൽ ഇത്തരം കാര്യങ്ങൾ ആരും തുറന്നു സംസാരിക്കാറില്ല. സ്വന്തം കൺമുന്നിൽ നടക്കുമ്പോൾ പോലും. യാഥാര്‍ത്ഥ്യങ്ങൾ വിളിച്ചു പറയാൻ സരോജ് കാണിച്ച ധീരതയെ അഭിനന്ദിക്കുന്നതായും രാഖി പറഞ്ഞു.

പുതിയ പെൺകുട്ടികൾ തങ്ങളുടെ കരിയറിന് തുടക്കമിടാൻ എന്തിനു തയ്യാറാണെന്നും ഇതില്‍ പ്രൊഡ്യൂസർമാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണെന്നും രാഖി ചോദിച്ചു.

This post was last modified on May 1, 2018 12:29 pm