X

ദിലീപിനു ശേഷം മുകേഷിനെ നായകനാക്കി അടൂർ ഗോപാലക‍ൃഷ്ണൻ; ചിത്രം സുഹാന്ത്യം

അടുത്തയാഴ്ചയാണ് ഷൂട്ടിങ് തുടങ്ങുക. ഒരാഴ്ചത്തെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കും.

അടൂർ ഗോപാലക‍ൃഷ്ണൻ പിന്നെയും സിനിമയെടുക്കുന്നു. സുഹാന്ത്യം എന്ന പേരിൽ. ജഗതി എൻകെ ആചാരിയുടെ (നടൻ ജഗതി ശ്രീകുമാറിന്റെ പിതാവ്) ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

ഈ ചിത്രത്തിൽ മുകേഷ് ആണ് നായകനെന്ന് വെള്ളിനക്ഷത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിനു മുൻപെടുത്ത ‘പിന്നെയും’ എന്ന ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ. അടുത്തയാഴ്ചയാണ് ഷൂട്ടിങ് തുടങ്ങുക. ഒരാഴ്ചത്തെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കും.

മുകേഷിന് ഇതുകൂടാതെ നിരവധി ചിത്രങ്ങൾ കരാറായിട്ടുണ്ട്. പ്രിയദർശന്റെ മോഹൻലാൽ ചിത്രവും ഇതിൽപ്പെടുന്നു.

This post was last modified on October 22, 2018 4:21 pm

Related Post
Leave a Comment