X

മുറിയിൽ കയറിയിട്ടുണ്ട്; മദ്യലഹരിയിൽ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്; മാപ്പ് പറഞ്ഞിട്ടുണ്ട്: ദിവ്യ പറയുന്നത് അർധസത്യമെന്ന് അലൻസിയർ

ദിവ്യയുടെ മുറിയിൽ താൻ കയറിയെന്ന കാര്യം അലൻസിയർ സമ്മതിച്ചു.

നടി ദിവ്യ ഗോപിനാഥിനെ ലൈംഗികോപദ്രവമേൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ അലൻസിയർ ലേ ലോപസ് രംഗത്ത്. ദിവ്യയുടെ വെളിപ്പെടുത്തലുകൾ അർധസത്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം പോർട്ടലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദിവ്യയുടെ മുറിയിൽ താൻ കയറിയെന്ന കാര്യം അലൻസിയർ സമ്മതിച്ചു. അതുപക്ഷെ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മദ്യലഹരിയിൽ താൻ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നെന്നും അലൻസിയർ‌ അവകാശപ്പെട്ടു.

ദിവ്യയോട് മാപ്പ് പറഞ്ഞ് താൻ പ്രശ്നങ്ങൾ അവസാനിപ്പിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആഭാസം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അലൻസിയറിന്റെ ഭാഗത്തു നിന്ന് ഏഴുതവണ ലൈംഗികോപദ്രവ ശ്രമങ്ങളുണ്ടായെന്നും താൻ ശക്തമായി ചെറുത്തു നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തൽ. മുറിയിലേക്ക് അനുവാദമില്ലാതെ കടന്നുവന്ന് കിടക്കയിൽ കിടക്കാൻ ശ്രമിച്ചതായും ദിവ്യ വെളിപ്പെടുത്തിയിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിലൂടെയായിരുന്നു ദിവ്യയുടെ വിശദമായ വിവരണം.

“അയാളുടെ മുഖം, ആ ഓർമ, ഇപ്പോഴും എന്നെ ഇൻസൾട്ട് ചെയ്യുന്നു” -ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു

This post was last modified on October 16, 2018 8:28 pm