X

പ്രളയത്തിന്റെ കാരണം പറഞ്ഞ് ചലച്ചിത്ര മേള ഉപേക്ഷിക്കരുതെന്ന് കേരള സർക്കാരിനോട് കിം കി ഡുക്ക്

കിം കി ഡുക്കിന്റെ കുറിപ്പിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. കൊറിയൻ ഭാഷയിലാണ് കുറിപ്പ്.

പ്രളയ അതിജീവനത്തിന്റെ കാരണം പറഞ്ഞ് കേരള ചലച്ചിത്ര മേള ഉപേക്ഷിക്കരുതെന്ന് ചലച്ചിത്രകാരൻ കിം കി ഡുക്ക്. മലയാളി സംവിധായകൻ ഡോ. ബിജുവാണ് കിം കി ഡുക്കിന്റെ അപേക്ഷ ഫേസ്ബുക്കിൽ പങ്കു വെച്ചത്. കേരള ചലച്ചിത്രമേള ലോകം മുഴുവൻ ആദരവോടെ നോക്കുന്ന ഒരു മേളയാണെന്ന് അദ്ദേഹം പറഞ്ഞു.‌

കിം കി ഡുക്കിന്റെ കുറിപ്പിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. കൊറിയൻ ഭാഷയിലാണ് കുറിപ്പ്.

അതിജീവനത്തിൽ കലയ്ക്ക് പങ്കുണ്ടെന്ന വാദവും കിം കി ഡുക്ക് മുമ്പോട്ടു വെച്ചു. അൽമാട്ടി ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഡോ. ബിജു കിം കി ഡുക്കിനെ കണ്ടത്. തന്റെ പുതിയ ചിത്രമായ ‘ഹ്യൂമൻ, സ്‌പെയ്‌സ്, ടൈം, ഹ്യൂമൻ’ അവതരിപ്പിക്കാൻ എത്തിയതായിരുന്നു കിം കി ഡുക്ക്.

കേരളം നേരിടുന്ന പ്രളയദുരിതങ്ങളുടെ സാഹചര്യത്തിൽ ആർഭാടങ്ങളെല്ലാം ഒഴിവാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഫിലിം ഫെസ്റ്റിവൽ നടപ്പാക്കാൻ സർക്കാരിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ പ്രയാസമാണ്. എന്നാൽ ഇതിനെതിരെ ഫിലിം ഫെസ്റ്റിവൽ പ്രേമികൾ ശക്തമായി രംഗത്തുണ്ട്. സ്കൂൾ കലോത്സവവും ഉപേക്ഷിക്കാൻ സർക്കാരിന് ആലോചനയുണ്ട്. ഇതിലും പ്രതിഷേധിക്കുന്നവരുണ്ട്.

This post was last modified on September 19, 2018 8:03 am