X

#MeToo: നടൻ അലോക് നാഥിനെതിരെ മുംബൈ പൊലീസ് കേസെടുത്തു

പത്തൊമ്പത് വർഷം മുമ്പുണ്ടായ ഒരു സംഭവമാണ് വിനിത നന്ദ ഈയിടെ വെളിപ്പെടുത്തിയത്.

മീടു ആരോപണം നേരിടുന്ന ബോളിവുഡ് നടൻ അലോക് നാഥിനെതിരെ മുംബൈ ഓഷിവാര പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. സിനിമാ സംവിധായിക വിനിത നന്ദയുടെ ആരോപണത്തെ അടിസ്ഥാനമാക്കിയാണ് എഫ്ഐആർ.

പത്തൊമ്പത് വർഷം മുമ്പുണ്ടായ ഒരു സംഭവമാണ് വിനിത നന്ദ ഈയിടെ വെളിപ്പെടുത്തിയത്. അലോക് നാഥിന്റെ വീട്ടിൽ വെച്ചു നടന്ന ഒരു പാർട്ടിക്കു ശേഷം തന്നെ വീട്ടിൽ കൊണ്ടു വിടാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തെന്നും പിന്നീട് വീട്ടിലെത്തിയ ശേഷം തന്നെ ബലാൽസംഗം ചെയ്തെന്നുമാണ് വിനിത നന്ദ ആരോപിച്ചത്. തുടക്കത്തിൽ പേര് വെളിപ്പെടുത്താതെ ‘സൻസാരി’ ആക്ടർ’ എന്നു മാത്രമായിരുന്നു വിനിത പറഞ്ഞത്. ബോളിവുഡ് സിനിമകളില്‍ സദാചാര പിതൃരൂപമായ അലോക് നാഥിനെയാണ് വിനിത ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. പിന്നീട് എഎൻഐ നേരിട്ട് ബന്ധപ്പെട്ടപ്പോൾ താൻ അലോക് നാഥിനെത്തന്നെയാണ് ഉദ്ദേശിച്ചതെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. തനിക്കെതിരെ ആരോപണമുന്നയിച്ച വിനിത നന്ദയ്ക്കെതിരെ അലോക് നാഥ് മാനനഷ്ടക്കേസ് കൊടുത്തിരുന്നു.

അലോക് നാഥിനെതിരെ എഫ്ഐആർ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസമാണ് വിനിത നന്ദ പ1ലീസിനെ സമീപിച്ചത്. ബലാൽസംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് മനോജ് കുമാർ ശര്‍മ പറഞ്ഞു. ഈയാഴ്ച തന്നെ അലോക് നാഥിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.

This post was last modified on November 21, 2018 4:25 pm