X

അമ്മയ്ക്ക് പക്വതയുള്ളൊരു നേതാവാണ് മോഹൻലാലെന്ന് വിനയൻ; തങ്ങൾക്കിടയിലെ പ്രശ്നം ഫാൻസുകാരുണ്ടാക്കിയത്

അമ്മയുടെ ലീഡർഷിപ്പ് ഏറ്റെടുക്കുന്നതിനു മുമ്പ് ലാൽ കുറെയേറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്നും ഇപ്പോൾ അദ്ദേഹം പക്വമതിയായെന്നും വിനയൻ പറഞ്ഞു.

വളരെ പക്വതയുള്ളൊരു നേതാവാണ് മോഹൻലാലെന്ന് സംവിധായകൻ വിനയൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ മോഹൻലാലിനെ പുകഴ്ത്തി സംസാരിച്ചത്.

മോഹൻലാലുമായി തനിക്കുള്ള പ്രശ്നം താനുണ്ടാക്കിയതല്ലെന്നും മോഹൻലാലിന്റെ ഫാൻസ് ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. മദൻലാൽ എന്ന ചിത്രത്തിനിടയിലാണ് ഫാൻസുകാർ പ്രശ്നമുണ്ടാക്കിയത്. ഇത് ലാലുമായി അകൽച്ചയ്ക്ക് കാരണമായി. എങ്കിലും ലാലിൽ തനിക്ക് വലിയ പ്രതീക്ഷയാണെന്നും വിനയൻ പറഞ്ഞു.

അമ്മയുടെ ലീഡർഷിപ്പ് ഏറ്റെടുക്കുന്നതിനു മുമ്പ് ലാൽ കുറെയേറെ പ്രശ്നങ്ങളുണ്ടാക്കിയിരുന്നെന്നും ഇപ്പോൾ അദ്ദേഹം പക്വമതിയായെന്നും വിനയൻ പറഞ്ഞു. വലിയ സംഘാടനപാടവമൊന്നും ഇല്ലാത്തയാളാണ് ലാലെങ്കിലും ഇപ്പോൾ വാർത്താസമ്മേളനങ്ങളിൽ നൽകുന്ന മറുപടികളിൽ ഒരു നല്ല നേതാവിനെ കാണാനാകുന്നുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു.