X

ഹമ്മറില്‍ ധോണി, വണ്ടറടിച്ചു കിവികള്‍

അഴിമുഖം പ്രതിനിധി

ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ വാഹനപ്രേമം പ്രശസ്തമാണ്. ടൂവീലറുകളും ഫോര്‍ വീലറുകളും ഒരുപോലെ ഹരമായ ധോണിക്ക് ഇരുവിഭാഗത്തിലുമുള്ള ഒന്നിലധികം വാഹനങ്ങളാണ് സ്വന്തമായുള്ളത്. ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോണിയുടെ ഇഷ്ടവിനോദം തന്റെ വാഹനങ്ങളില്‍ ചുറ്റിയടിക്കലാണ്. ഒഴിവു സമയങ്ങളില്‍ നഗത്തിലൂടെ ബൈക്കില്‍ കറങ്ങി നടക്കുന്ന ധോണിയുടെ ചിത്രങ്ങളൊക്കെ എല്ലാവരും കണ്ടിട്ടുള്ളതാണ്. എന്നാല്‍ ധോണിയുടെ ഈ വാഹനപ്രേമം ഇന്നലെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കൂട്ടരെയാണ്.

നാളെ നടക്കുന്ന നാലാം ഏകദിനത്തിനായി റാഞ്ചിയില്‍ എത്തിയ ന്യൂസിലന്‍ഡ് ടീമിനെയാണ് ധോണി അത്ഭുതപ്പെടുത്തിയത്. മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനായി ടീം ബസില്‍ ഗ്രൗണ്ടിലേക്ക് പോവുകയായിരുന്നു കീവിസ് ടീം അംഗങ്ങള്‍. പെട്ടെന്നാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ അരികിലൂടെ പോയ ഒരു ഹമ്മറിലേക്ക് താരങ്ങളില്‍ ചിലരുടെ കണ്ണുപോയത്. ഹമ്മറിന്റെ ഡ്രൈവിംഗ് സീറ്റില്‍ പതിവു ശൈലിയില്‍ കൂളായി ധോണി.

അപ്രതീക്ഷീതമായി ഇന്ത്യന്‍ നായകനെ തെരുവില്‍വച്ചു കണ്ടതിന്റെ അത്ഭുതവും സന്തോഷവും ന്യൂസിലന്‍ഡ് താരങ്ങളുടെ മുഖത്തുകാണാം. നിറഞ്ഞൊരു ചിരിയോടെ ധോണിയെ നോക്കിയിരിക്കുന്ന ടോം ലാതവും ലാതത്തിനു പിറകിലായി അത്ഭുതത്തത്തോടെ വായ പൊളിച്ചിരിക്കുന്ന റോസ് ടെയലറിനെയും ഈ ഫോട്ടോയില്‍ കാണാം. ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയണ്.

This post was last modified on October 26, 2016 8:02 am

Related Post
Leave a Comment