രഘു സഖറിയാസ് / ന്യൂടെക്
നിങ്ങള്‍ അറിയാതെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ബാലന്‍സ് നഷ്ടമാകുന്നത് ഒരു പുതിയ സംഭവമല്ല. ഇത് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ നിങ്ങള്‍ കസ്റ്റമര്‍കെയറിലേക്ക് വിളിക്കും. നീണ്ട ക്യൂവിനൊടുവില്‍ ഒരു എക്‌സിക്യൂട്ടീവ് ഫോണെടുക്കും. നിങ്ങളോട് ‘കാര്യങ്ങള്‍ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നു, താങ്കള്‍ ദയവായി അല്‍പസമയം ലൈനില്‍ തുടരുക’ എന്ന് വളരെ വിനീതമായി പറയും, കുറച്ചു സമയത്തിന് ശേഷം അവര്‍ മടങ്ങിവന്നു പറയും, ‘താങ്കളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയിട്ടില്ല, ദയവായി ഒരു മൂന്നു മണികൂര്‍ കഴിഞ്ഞു വിളിക്കുക’. എങ്ങനെ ദേഷ്യം വരാതിരിക്കും?
ഇനി ബാലന്‍സ് നഷ്ടമായത് എങ്ങനെയെന്നറിയാനോ ബാലന്‍സ് ചെക്ക് ചെയ്യുന്ന യു എസ് എസ് ഡി കോഡിനായോ വിഷമിക്കേണ്ട. ഇതിനു പരിഹാരമായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. മ്യുബിള്‍ നെറ്റ് വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായിത്തന്നെ നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.
ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു ആദ്യം സെറ്റിംഗ്‌സിലെ അക്സ്സസിബിലിറ്റിയില്‍ മ്യുബിള്‍ ഓണ്‍ ചെയ്യണം. അതിനു ശേഷം നിങ്ങള്‍ ഉപയോഗിക്കുന്ന സിമ്മില്‍ നിന്നും ഒരു കോള്‍ വിളിക്കുക, ആദ്യത്തെ കോള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗം കഴിയുമ്പോള്‍ മുതല്‍ ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കും. നിങ്ങളുടെ മെയിന്‍ അക്കൌണ്ടിലെ ബാലന്‍സ് എത്രയാണ്, നിങ്ങള്‍ അവസാനമായി വിളിച്ച ആളുകളുമായി നിങ്ങള്‍ എത്ര മിനുറ്റ് സംസാരിച്ചു, നിങ്ങളില്‍ നിന്ന് എത്ര രൂപയാണ് ഈടാക്കിയിരിക്കുന്നത് എന്നിങ്ങനെ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഒരു സ്ഥലത്തുനിന്നു തന്നെ ലഭിക്കും.
ഒപ്പം നിങ്ങളുടെ ഇന്റര്‍നെറ്റ് ബാലന്‍സ് എത്രയാണ്, നിങ്ങളുടെ അവസാന ഉപയോഗത്തില്‍ എത്ര കെ ബി ഡേറ്റ നഷ്ടമായി, ഏത് അപ്ലിക്കേഷന്‍ വഴി ആണ് കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നത് തുടങ്ങി ഒരു മാസത്തിലെ നിങ്ങളുടെ മുഴുവന്‍ ഉപയോഗവും ഒറ്റ ക്ലിക്കിലൂടെ അറിയാന്‍ സാധിക്കും.
ഏതെങ്കിലും വോയിസ് പ്ലാനോ എസ് എം എസ് പ്ലാനോ ചെയ്തിട്ടുണ്ടെങ്കില്‍ ആ പ്ലാനുകളില്‍ ഇനി എത്ര മിനിറ്റുകള്‍ അല്ലെങ്കില്‍ എത്ര എസ് എം എസ് കള്‍ അവശേഷിക്കുന്നു, അതിന്റെ അവശേഷിക്കുന്ന കാലാവധി തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ മ്യുബിള്‍ എത്തിക്കും. ഇനിയിപ്പോ സ്മാര്‍ട്ട്‌ഫോണ്‍ വഴി ആറ്റില്‍ കളഞ്ഞാലും അളന്നുതന്നെ കളയാം എന്ന് ചുരുക്കം.
(ഏറ്റുമാനൂര്‍ സ്വദേശിയാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment