X

മരിച്ചുവെന്ന് ഡോക്ടര്‍മാര്‍, മുംബയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് ‘മൃതദേഹം’ ഉണര്‍ന്നു

വഴിയരികില്‍ ബോധരഹിതനായി കിടന്ന 45-കാരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോകമാന്യ തിലക് ആശുപത്രിയിലെത്തിച്ചു. രോഗിയുടെ പള്‍സ് നോക്കി ഡോക്ടര്‍ വിധിയെഴുതി. രോഗി മരിച്ചു. സാധാരണ ആശുപത്രിയില്‍ ഒരാള്‍ മരിച്ചാല്‍ രണ്ടുമണിക്കൂറിനുശേഷമേ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയുള്ളൂ. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ രോഹന്‍ രോഹെകര്‍ ‘മൃതദേഹത്തെ’ മോര്‍ച്ചറിയിലേക്ക് ഉടന്‍തന്നെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അവിടെ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോഴാണ് ‘മൃതദേഹം’ ശ്വസിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് ഡോക്ടര്‍ രോഹന്‍ മെഡിക്കല്‍ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. കൂടുതല്‍ വായിക്കാന്‍.

http://www.ndtv.com/mumbai-news/mumbai-man-comes-back-from-the-dead-before-post-mortem-1231031?pfrom=home-lateststories 

This post was last modified on October 12, 2015 1:28 pm