X

മുംബൈയിലെ ഒരേയൊരു അമേരിക്കന്‍ പുല്ലാങ്കുഴല്‍ വാദകന്‍

നാഷ് യഥാര്‍ഥത്തില്‍ ഡിംഞ്ചര്‍ഡൂ (ഓസ്ട്രലിയന്‍ സംഗീതോപകരണം) വാദകനായിരുന്നു

1999-ല്‍ ഒരു വിനോദസഞ്ചാരിയായിട്ടായിരുന്നു വാഷിംഗ്ടണിലെ സീറ്റില്‍ സ്വദേശിയായ നാഷ് നൗബേര്‍ട്ട് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയിലെ സംഗീതവും, സംസ്‌കാരവും, പ്രകൃതി ഭംഗിയും പ്രത്യേകിച്ച് ഹിമാലയന്‍ ഭാഗങ്ങളും നാഷിനെ ആകര്‍ഷിച്ചുകൊണ്ടെയിരുന്നു. 2003-ല്‍ നാഷ് മുംബൈയില്‍ എത്തി, ബാന്ദ്രയില്‍ താമസമാരംഭിച്ചു.

നാഷ് തന്നെക്കുറിച്ച് പറയുന്നത് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ മുംബൈയിലെ ഒരേയൊരു അമേരിക്കന്‍ പുല്ലാങ്കുഴല്‍ വാദകന്‍ എന്നാണ്. പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദ്ധന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പങ്കെടുക്കുന്ന ഗുര്‍ഗാവിലെ പിത്താരയിലെ ആര്‍ട്ട് ബോക്‌സില്‍ നാഷും ഭാഗമായി. താന്‍ ആദ്യമായി ഹരിപ്രസാദ് ചൗരസ്യ കണ്ടപ്പോള്‍ കടുത്ത ആശങ്കയിലായിരുന്നുവെന്നും സത്യത്തില്‍ അദ്ദേഹം വളരെ നല്ലരീതിയിലായിരുന്നു പെരുമാറിയതെന്നും നാഷ് പറയുന്നു.

സംഗീതം മാത്രമല്ല നാഷിന് താല്‍പര്യമുള്ളത്. കലയും, സാഹിത്യവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. നാഷ് യഥാര്‍ഥത്തില്‍ ഡിംഞ്ചര്‍ഡൂ (ഓസ്ട്രലിയന്‍ സംഗീതോപകരണം) വാദകനായിരുന്നു. ഇന്ത്യയില്‍ എത്തിയതിന് ശേഷമാണ് പുല്ലാങ്കുഴലിലേക്കും ശാസ്ത്രീയ സംഗീതത്തിലേക്കും നാഷ് തിരിഞ്ഞത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/kFUjWb

This post was last modified on February 5, 2017 4:10 pm