X

മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതി മുസ്തഫ ദൊസ്സ അന്തരിച്ചു

ദൊസ്സെയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണു മരണം

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ കുറ്റവാളിയായി വിധിച്ച മുസ്തഫ ദൊസ്സ അന്തരിച്ചു. അര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്ന ദൊസ്സയെ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണു ജെ ജെ ഹോസ്പിറ്റലില്‍ നെഞ്ചുവേദനയെ തുടര്‍ന്നു പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹവും ഉയര്‍ന്നരക്തസമ്മര്‍ദ്ദവും ദൊസ്സെയ്ക്കുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ മാസം 16നാണ് അബു സലീമും മുസ്തഫ ദൊസ്സയുമടക്കം ആറുപേരെ മുംബൈയിലെ പ്രത്യേക ടാഡ കോടതി കുറ്റവാളികളായി വിധിച്ചത്. സ്‌ഫോടനപരമ്പര നടത്തുന്നതില്‍ പ്രധാന തലച്ചോറായി പ്രവര്‍ത്തിച്ചയാളാണു ദൊസ്സയെന്നായിരുന്നു അന്വേഷക സംഘം കോടതയില്‍ പറഞ്ഞത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ദൊസ്സെയ്ക്കു മേല്‍ ചുമത്തിയിരുന്നത്. ദൊസ്സെയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ചൊവ്വാഴ്ച സിബിഐ കോടതിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മുസ്തഫ ദൊസ്സെയുടെ മരണം.

This post was last modified on June 28, 2017 2:57 pm