X

12 വൈന്‍ സാമ്പിളുകള്‍ രുചിച്ചു നോക്കിയ വെയ്റ്റര്‍ മരിച്ചു

മുംബയിലെ പ്രശസ്തമായ ഇറ്റാലിയന്‍ ബാര്‍-റസ്റ്റോറന്റ് ഹോട്ടലില്‍ 12 വൈന്‍ സാമ്പിളുകള്‍ രുചിച്ചു നോക്കിയ ജീവനക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന വൈന്‍ രുചിച്ചു നോക്കല്‍ ശില്‍പശാലയ്ക്കു ശേഷം പുഖ്രിമയും അഖ്തര്‍ ഹുസൈന്‍ എന്ന 35-കാരനാണ് മരിച്ചത്. മുംബയിലെ ഖറിലെ ഹോട്ടലിലാണ് ദുരന്തമുണ്ടായത്. ഹോട്ടലിലെ പരിശീലനത്തിനുവേണ്ടിയാണ് വൈന്‍ രുചിച്ചു നോക്കിയത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇയാള്‍ക്ക് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നു. ശില്‍പശാലയുടെ അവസാനം ഇയാളും സഹപ്രവര്‍ത്തകരും വിവിധ തരം വൈനുകള്‍ രുചിച്ചു നോക്കിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/mumbai-news/mumbai-waiter-dies-after-tasting-12-samples-of-wine-1268759?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-3-http://www.ndtv.com/mumbai-news/mumbai-waiter-dies-after-tasting-12-samples-of-wine-1268759&pfrom=home-lateststories

This post was last modified on January 22, 2016 6:31 pm