X

തോട്ടം തൊഴിലാളികളുമായുള്ള ചര്‍ച്ച പരാജയം; പെണ്‍പിള്ളൈ ഒരുമ വീണ്ടും സമരത്തിലേക്ക്

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കുറഞ്ഞ കൂലി സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ യോഗത്തിനായില്ല.  അതേസമയം തോട്ടങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് തോട്ടമുടമകള്‍ ആവിശ്യപ്പെട്ടു.  പ്രശ്‌നം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.  

കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന് നിലപാടില്‍ വിട്ടു വീഴ്ച്ചയ്ക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചു. സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. പെണ്‍പിള്ളൈ ഒരുമൈയും നാളെ മുതല്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

This post was last modified on September 29, 2015 9:43 pm