X

മൂന്നാര്‍ സമരത്തില്‍ സംഘര്‍ഷം, പിഎല്‍സി വീണ്ടും യോഗം ചേരും

അഴിമുഖം പ്രതിനിധി

പെമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും കൈയേറ്റ ശ്രമം ഉണ്ടായി. അതേസമയം തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ അഞ്ചിന് വീണ്ടും പിഎല്‍സി യോഗം ചേരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ശമ്പള വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പിഎല്‍സി യോഗത്തിന് തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. തൊഴിലാളികള്‍ അനിശ്ചിത കാല സമരം തുടരുന്നതിനാല്‍ സര്‍ക്കാര്‍ തൊഴിലാളി യൂണിയനുകളുമായി അനൗപചാരിക ചര്‍ച്ച നടത്തും. എന്നാല്‍ അനൗപചാരിക ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

This post was last modified on September 30, 2015 2:51 pm