X

ലക്ഷ്യം ഒന്ന്, സമരം പലത്: മൂന്നാറില്‍ വിഘടിച്ച് തൊഴിലാളികള്‍

അഴിമുഖം പ്രതിനിധി

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ കൂടെ സമരം ആരംഭിച്ചതോടെ മൂന്നാറില്‍ തോട്ടം തൊഴിലാളി സമരം വീണ്ടും ശക്തമാകുന്നു. ഇന്നലെ നടന്ന പിഎല്‍സി യോഗത്തിലും ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ തോട്ടം ഉടമകള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും സമരത്തിലേക്ക് എത്തിയത്. മറ്റു തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാല സമരരംഗത്താണ്. എന്നാല്‍ ഇവര്‍ക്കൊപ്പം പൊമ്പിളൈ ഒരുമൈയുടെ തൊഴിലാളികള്‍ ചേര്‍ന്നിട്ടില്ല. എല്ലാവരും പ്രത്യേകമായിട്ടാണ് സമരം ചെയ്യുന്നത്. ആവശ്യം ഒന്നാണെങ്കിലും തൊഴിലാളികള്‍ പല സംഘങ്ങളായി വിഘടിച്ചു നില്‍ക്കുന്ന അവസ്ഥയാണ് മൂന്നാറില്‍ നിലനില്‍ക്കുന്നത്. മൂന്നാറിലെ കെഡിഎച്ച്പി ഓഫീസിന് മുന്നിലാണ് പൊമ്പിളൈ ഒരുമൈയുടെ സമരം നടക്കുന്നത്. ചരിത്രത്തിലിടം പിടിച്ച ഒമ്പതു ദിവസത്തെ സമരത്തിന് നേതൃത്വം നല്‍കിയ പൊമ്പിളൈ ഒരുമൈ ഇത്തവണ പുരുഷ തൊഴിലാളികളേയും സമരത്തിന് കൂട്ടുന്നുണ്ട്. മറ്റു തൊഴിലാളി യൂണിയനുകളുടെ സമരം മൂന്നാംദിനത്തിലേക്ക് കടന്നു.

This post was last modified on September 30, 2015 11:36 am