X

തോട്ടം തൊഴിലാളികളിടെ കൂലിവര്‍ധന; പിഎല്‍സി യോഗത്തില്‍ ഒത്തുതീര്‍പ്പ്

അഴിമുഖം പ്രതിനിധി 

തിരുവനന്തപുരത്ത് നടന്ന തോട്ടം തൊഴിലാളികളുടെ പിഎൽസി യോഗത്തിൽ ധാരണയായി.തേയില നുള്ളുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 232ൽ നിന്ന് 301 രൂപയാക്കാനും നുള്ളുന്ന തേയിലയുടെ അളവ് 21 ല്‍ നിന്നും  25 കിലോയാക്കാനുമാണ്   തീരുമാനമായിരിക്കുന്നത്.  അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് നവംബർ നാലിന് വീണ്ടും പിഎൽസി യോഗം ചേരും. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏകാംഗ കമ്മിഷനെ നിയമിക്കുമെന്നും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചർച്ചയിൽ സമവായമായതിനെ തുടർന്ന് മൂന്നാറിൽ ഐക്യ ട്രേഡ് യൂണിയൻ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചു. എന്നാല്‍ സമരത്തിന്റെ കാര്യത്തിൽ നാളെയേ തീരുമാനമെടുക്കൂവെന്ന്  പെൺ ഒരുമൈ പ്രവർത്തകർ അറിയിച്ചു. 

 

This post was last modified on October 15, 2015 8:31 am