116 പേരുമായി യാത്ര പുറപ്പെട്ട മ്യാന്മര്‍ സൈനിക വിമാനം കാണാതായതായി വിവരം. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ മീക്കിനും യാങ്കൂണിനും ഇടയില്‍വച്ചാണ് വിമാനം കാണാതായത്. വിമാനം കാണാതായി എന്ന വിവരം സൈനിക തലവന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ 1.35 ഓടെ വിമാനവുമായുള്ള കമ്യൂണിക്കേഷന്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു. ദവേയ് നഗരത്തിന് 20 മൈല്‍ പടിഞ്ഞാറ് ഭാഗത്തായാണ് വിമാനം കാണാതായിരിക്കുന്നതെന്നും വിവരം പറയുന്നുണ്ട്. വിമാനത്തില്‍ 105 യാത്രക്കാരും 11 വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നേയുളളൂ.
Leave a Comment