X

നന്ദി ഹില്‍സിലെ സൂര്യോദയം

അഴിമുഖം പ്രതിനിധി

കര്‍ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് നന്ദി ഹില്‍സ്. ടിപ്പുസുല്‍ത്താന്‍ തന്റെ വേനല്‍ക്കാല വസതിയായി നന്ദി ഹില്‍സിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹില്‍സ്. ബംഗ്ലൂരിലെ ഹെബ്ബാളില്‍ നിന്നും 52 കിലോമീറ്റര്‍ അകലെ എന്‍എച്ച് ഏഴില്‍ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പില്‍നിന്ന് 1479 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. 

നന്ദി ഹില്‍സിലെ ചിത്രങ്ങളും വിവരങ്ങളും ധാരാളം വന്നിട്ടുണ്ട്. എന്നാല്‍ നന്ദി ഹില്‍സിലേക്ക് കാടു മലയും ഒക്കെ സഞ്ചരിച്ച് പോകുവാന്‍ കഴിയുന്ന ഒരു ട്രക്കിംഗ് റൂട്ടുണ്ട്. വളരെ മനോഹരമായ കാഴ്ചകളാണ് ഈ റൂട്ടില്‍ നമ്മളെ കാത്തിരിക്കുന്നത്. കാടിന് നടുവിലെ പുരാതനമായ ജൈനക്ഷേത്രവും മറ്റും ഏതൊരു യാത്രികനെയും അവേശം കൊള്ളിക്കാന്‍ തക്കതാണ്. ഈ റൂട്ടിലൂടെ ട്രക്കിംഗ് നടത്തിയ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും, ഫോട്ടോഗ്രാഫറുമായ നബീല്‍ സികെഎം പകര്‍ത്തിയ ചിത്രങ്ങള്‍ നിങ്ങളെ അവേശം കൊള്ളിക്കും. നബീല്‍, ട്രക്കിംഗ് റൂട്ടില്‍ പകര്‍ത്തിയ സൂര്യോദയത്തിന്റെ മാത്രം ചിത്രങ്ങളാണിത്.



മലയുടെ മുകളില്‍ നിന്നുള്ള സൂര്യോദയം


സൂര്യോദയം


സൂര്യോദയത്തിന് ശേഷം


സൂര്യോദയത്തിന് ശേഷം

മലയുടെ മുകളില്‍ നിന്നുള്ള കാഴ്ച

ചില ആകാശ കാഴ്ചകള്‍-



 

 

This post was last modified on September 27, 2016 8:03 pm