X

മുഖ്യമന്ത്രി മോദിക്കു മാത്രമല്ല, പ്രധാനമന്ത്രി മോദിക്കും ഫെഡറലിസം ബാധകമാണ്

ടീം അഴിമുഖം

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ കാലഘട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മിക്കപ്പോഴും പരാമര്‍ശിക്കാറുണ്ട്. സല്‍ഭരണപരവും ഭരണനിര്‍വഹണപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും ചുവപ്പ് നാട ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴും ഇതിലെല്ലാമുപരിയായി ഫെഡറലിസത്തിലുള്ള വിശ്വാസത്തെ കുറിച്ച് സംസാരിക്കുമ്പോഴും ഒക്കെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്താറുള്ളത്. ദീര്‍ഘകാലം ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനമുഷ്ടിച്ച ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതും ഒരു അപൂര്‍വതയാണ്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി വാദിച്ചത് നടപ്പിലാക്കേണ്ട സമയമാണ് മോദിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇവിടെ ഐക്യം പ്രതിമയാകുന്നു
ഇരയും വേട്ടക്കാരനും; നരേന്ദ്ര മോഡിയുടെ വേഷപ്പകര്‍ച്ചകള്‍
മോദിയുടെ ചരിത്ര വിഡ്ഢിത്തരങ്ങള്‍
മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?
ഭയപ്പെടുത്തുന്ന മോദി മൗനം

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര നികുതി പിരിവിന്റെ 50 ശതമാനം വിഹിതം വേണമെന്ന് 14-ആം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. കേരളവും സമാനമായ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തും സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നതാണ് കൗതുകകാരം. 50 ശതമാനം വിഹിതത്തിന് പുറമെ സ്പെക്ട്രം പോലുള്ള പ്രകൃതി വിഭവങ്ങളുടെ വില്‍പനയില്‍ നിന്നുള്ള വരുമാനത്തിലെ വിഹിതവും അവര്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനം വീതം വയ്ക്കുന്നത് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിലും ഭരണനിര്‍വഹണത്തിലും നിര്‍ണായക ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ വളരെ അവധാനതയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളെയും ആദ്യമായി അഭിസംബോധന ചെയ്യുന്ന സമയത്ത് മോദി ഫെഡറലിസത്തിനെ കുറിച്ച് ഊന്നി പറഞ്ഞിരുന്നു. അത് ശരിയുമാണ് താനും. 

ഭരണഘന പ്രകാരം കേന്ദ്ര സര്‍ക്കാര്‍ മിക്ക നികുതികളും ചുങ്കങ്ങളും പിരിക്കുകയും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ കണക്കിലെടുത്ത് അത് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. പിരിച്ചെടുത്ത നികുതിയുടെ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണവും അതിന്റെ വിതരണവും കാലങ്ങളായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷഭേദങ്ങളെയും പന്തിയിലെ പക്ഷത്തെയും കുറിച്ച്, അല്ലെങ്കില്‍ അവരുടെ അവഗണനയെ കുറിച്ച് സംസ്ഥാനങ്ങള്‍ എല്ലാ കാലത്തും പരാതികള്‍ ഉന്നയിക്കാറുണ്ട്. തങ്ങളുടെ വരുമാനം ലഭിക്കുന്നതിന് മുമ്പ് തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചിലപ്പോള്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആരോപിക്കാറുണ്ട്. വരുമാനം വീതം വയ്ക്കുന്ന ഈ സാമ്പത്തിക മാതൃക തീര്‍ച്ചയായും മാറേണ്ടതുണ്ട്, പ്രത്യേകിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് അധികാരം കൈമാറാന്‍ തയ്യാറാവുകയാണെങ്കില്‍. വരുമാനത്തിലുള്ള വലിയ പങ്ക് കേന്ദ്ര സര്‍ക്കാരിലുള്ള സംസ്ഥാനങ്ങളുടെ ആശ്രിതത്വം കുറയ്ക്കും.പക്ഷെ അതേ സമയം തന്നെ ഇങ്ങനെ ഒരു നീക്കം സംസ്ഥാനങ്ങളുടെ നയ രൂപീകരണത്തില്‍ കേന്ദ്രത്തിന് ഇടപെടാനുള്ള അധികാരത്തെ കുറയ്ക്കുകയും ചെയ്യും.

എന്നാല്‍, ഈ സര്‍ക്കാരും ധനകാര്യ കമ്മീഷനും സംസ്ഥാനങ്ങളുടെ  ആവശ്യങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ അംഗീകരിച്ചാലും ഇല്ലെങ്കിലും ഭാവിയിലെ സര്‍ക്കാരുകള് പഴയ സംവിധാനങ്ങളിലേക്ക് തിരിച്ചു പോവാതിരിക്കുന്നത് തടയാന്‍ സാധിക്കില്ല. ഭാവിയിലെ ഒരു ധനകാര്യ കമ്മീഷന്‍ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചേക്കാം. അങ്ങനെയാണെങ്കില്‍ പോലും ധനകാര്യ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ മുഴുവനായും നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സര്‍ക്കാരിനില്ല. ‘സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു പുതിയ ദേശീയ വികസന മാതൃക സൃഷ്ടിക്കും’ എന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. ഈ വാഗ്ദാനം പാലിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കില്‍ വരുമാനത്തില്‍ നിന്നുള്ള കൂടുതല്‍ വിഹിതം ലഭ്യമാകുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളെ അകറ്റി നിറുത്താന്‍ ആവില്ല.  

 

This post was last modified on August 14, 2014 10:45 am