X

സുരക്ഷയ്ക്ക് ജപ്പാനെ കൂട്ടുപിടിക്കാന്‍ മോദി

യൊമിയൂറി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ്  മാസം അവസാനത്തോടെ ആദ്യമായി ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ്നരേന്ദ്ര മോദി-ഷിന്‍സൊ അബെ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെയും സെപ്റ്റംബര്‍ 1-നു കൂടിക്കാഴ്ച നടത്തുമെന്നാണ് ജാപ്പനീസ് നയതന്ത്ര വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന തങ്ങളുടെ സ്വാധീനം ശക്തമാക്കുന്ന സാഹചര്യത്തില്‍ സമുദ്ര നിരീക്ഷണശേഷി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സംയുക്ത അഭ്യാസങ്ങളും,സൈബര്‍ ആക്രമണങ്ങള്‍ നേരിടാനുള്ള നടപടികളും ചര്‍ച്ച ചെയ്യും എന്നാണ് കരുതുന്നത്. 

മദ്ധ്യേഷ്യയില്‍ നിന്നും ജപ്പാനിലേക്ക് അസംസ്കൃത എണ്ണ കൊണ്ടുവരുന്ന കപ്പലുകളുടെ സമുദ്രപാത ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. ഇവിടെയാണ് ജപ്പാന്റെ സുരക്ഷാ നാവിക സേനയും, ഇന്ത്യന്‍ നാവികസേനയും സംയുക്ത അഭ്യാസം നടത്തുക. 


ചര്‍ച്ചയില്‍ ഇത്തരം സഹകരണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ഇരുനേതാക്കളും അഭിപ്രായം കൈമാറും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര അതിര്‍ത്തിയുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ ചൈന തുറമുഖ നവീകരണവും, മറ്റ് പദ്ധതികളും നടത്തിവരികയാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം

അയലത്തെ അദ്ദേഹം
ഒരു മുഴം മുന്‍പേ എറിഞ്ഞ് മോദി
മിലന്‍ 2014:കടലിലെ കരുത്തിന്‍റെ പ്രദര്‍ശനം
ലോകം കീഴടക്കാന്‍ കുഞ്ഞന്‍ തേജസ് വരുന്നു
ഭൂട്ടാന് ഇന്ത്യ മണി കേട്ടണോ?

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പാകത്തില്‍ ഇരുസേനകളുടെയും ഉന്നതതല സഹകരണം ഉറപ്പാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. കൂട്ടായ സ്വയരക്ഷയുടെ അടിസ്ഥാനത്തിലുള്ള പരിമിതമായ അഭ്യാസങ്ങള്‍ എന്നതിന് സര്‍ക്കാര്‍ നല്‍കുന്ന പുതിയ ഭരണഘടനാ വ്യാഖ്യാനത്തെ ഇന്ത്യ എങ്ങനെ കാണുന്നു എന്നറിയാനും അബെ ശ്രമിക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ജപ്പാന്റെ ദേശീയ സുരക്ഷാ സെക്രട്ടേറിയറ്റും, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളും തമ്മിലുള്ള സഹകരണവും ഉറപ്പിക്കാന്‍ അബെ ശ്രമിക്കും.

ജപ്പാന്‍-ഇന്ത്യ ആണവ സഹകരണ കരാറില്‍ എത്രയും വേഗം എത്തിച്ചേരാനും ശ്രമം നടക്കും. ഈ കരാര്‍ സാധ്യമാവുന്നതോടെ ജപ്പാന് ആണവ നിലയങ്ങളും, അനുബന്ധ സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാകും.

ജപ്പാന്റെ US2 സമുദ്രരക്ഷ വിമാനം ഇന്ത്യക്ക് വില്‍ക്കുന്നത്, അടിസ്ഥാന സൌകര്യ വികസനത്തിലെ സംയുക്ത സംരംഭങ്ങള്‍ ( അതിവേഗ തീവണ്ടി ഷിങ്കാന്‍സെന്‍ സംവിധാനം അടക്കമുള്ളവ)  എന്നിവയും ചര്‍ച്ചാ വിഷയങ്ങളില്‍ ഉള്‍പ്പെടും.

This post was last modified on August 4, 2014 8:36 am