X

മോദിയുടെ മന്‍ കി ബാത്ത് വീണ്ടും, ജനങ്ങളൊടൊപ്പം കേള്‍ക്കാന്‍ അമിത് ഷാ അടക്കമുള്ള മന്ത്രിമാര്‍

അഞ്ച് മാസത്തിന് ശേഷമാണ് പരിപാടി പുനഃരാരംഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തിന് ഇന്ന് വീണ്ടും തുടക്കം. രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മന്‍ കി ബാത്തിന്റെ ആദ്യ പരിപാടിയാണിന്ന്. പ്രധാനമന്ത്രിയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലെത്തിക്കാനുള്ള പരിപാടിയാണ് സര്‍ക്കാരും ബിജെപിയും ആസുത്രണം ചെയ്തിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തകരോടൊപ്പം ഡല്‍ഹിയിലെ ദ്വാരകയിലെ കക്‌റോല സ്‌റ്റേഡിയത്തില്‍വെച്ചാവും പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് കേള്‍ക്കുക. പ്രധാനമന്ത്രിയുടെ പ്രഭാഷണം ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബിജെപി നേതൃത്വം പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ജനങ്ങളോട് സംസാരിച്ചത്. തെരഞ്ഞെുടപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമായിരുന്നു പ്രധാനമന്ത്രി അന്ന് പ്രകടിപ്പിച്ചത്.

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് മന്‍ കി ബാത്ത് സംപ്രേഷണം ചെയ്യുക.

രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനോടുള്ള സര്‍ക്കാരിന്റെ പ്രതികരണവുമാണ് പരിപാടിയില്‍ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുകയെന്നാണ് പരിപാടിയക്ക് പിന്നിലെ ആശയം. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പെട്രോളിയം കൊലപാതകങ്ങള്‍, റാഫേല്‍ ഇടപാട് എന്നീ വിഷയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അവയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. മേര ദേശ് വാസിയോം എന്ന അഭിസംബോധന വലിയ തോതിലുള്ള ട്രോളിനും പ്രചോദനമായിരുന്നു.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

This post was last modified on June 30, 2019 11:32 am