X

നാസ പുതിയ ഗാലക്‌സി കണ്ടെത്തി: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍

കറങ്ങുന്ന മൂന്ന്‍ ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന് സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ ഗാലക്‌സി കണ്ടെത്തിയതായി നാസ. 39 പ്രകാശവര്‍ഷം അകലെയാണ് ഗാലക്‌സി. സയന്‍സ് ജേണലായ നാച്വറാണ് കണ്ടുപിടിത്തത്തിന്റെ വിവരം പ്രഖ്യാപിച്ചത്. ഇത്രയധികം ഗ്രഹങ്ങള്‍ ഒരുമിച്ച് കണ്ടെത്തുന്നത് ഇതാദ്യമാണ്. ട്രാപ്പിസ്റ്റ് വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു കേന്ദ്ര നക്ഷത്രം ഇവയ്ക്കുണ്ട്. സൂര്യനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ ട്രാപ്പിസ്റ്റ് വണ്‍ തണുപ്പുള്ള നക്ഷത്രമാണ്. സൂര്യന്റെ എട്ടുശതമാനം മാത്രം വലിപ്പമുള്ള ട്രാപിസ്റ്റ് സക്ഷത്രത്തിന് 500 മില്ല്യണ്‍ വര്‍ഷം വയസ്സുണ്ടെന്നാണ് കണക്ക്.

ഏറ്റവും അടുത്തുള്ള ഗ്രഹം ഭ്രമണത്തിന് ഒന്നര ദിവസമെടുക്കുമ്പോള്‍ ഏറ്റവും അകലെയുള്ള ഗ്രഹം 20 ദിവസമെടുക്കുന്നു. കറങ്ങുന്ന മൂന്ന്‍ ഗ്രഹങ്ങളില്‍ ജലാംശം ഉള്‍പ്പെടെ ജീവന് സഹായകമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാസയോഗ്യമായ മേഖല എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ജീവന്‍ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകുന്നതിനുള്ള സാധ്യത ഇവിടെ സജീവമായി നിലനില്‍ക്കുന്നുണ്ട് എന്നാണ് അനുമാനം. ഭൂമിക്കപ്പുറമുള്ള ജീവന്റെ സാദ്ധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ കണ്ടുപിടിത്തം വഴിത്തിരിവാകുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

This post was last modified on February 23, 2017 9:28 am