X

ചൈനീസ് അതിര്‍ത്തിയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം

സൈനികവിന്യാസം വര്‍ധിപ്പിക്കുന്ന കാര്യവും ആലോചനയില്‍

ദോക്ലാം ഉള്‍പ്പെടെ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ അടിസ്ഥാനസൗകര്യ കാര്യങ്ങള്‍ കൂടുതലായി വികസിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ദോക്ലാമില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ രണ്ടു മാസക്കാലം മുഖാമുഖം നിന്നതോടെ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു.

ഈ മാസം ഒമ്പതു മുതല്‍ 15 വരെ നടക്കുന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ദോക്ലാമിലെ പ്രശ്‌നം മാത്രമല്ല, വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

“ഈ മേഖലയില്‍ റോഡ് ബന്ധം ശക്തമാക്കുന്നതിനുള്ള തിടുക്കം പിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇവിടേക്ക് നയിക്കുന്ന നാലു പാതകളായ നിതി, ലിപുലേഖ്, താംങ്‌ലാല്‍, സാംഗ്‌ചോക്ല എന്നിവ 2020-ഓടു കൂടി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്”- ഡയറക്ടര്‍ ജനറല്‍ സ്റ്റാഫ് ഡ്യൂട്ടീസ് (DGSD) വിജയ് സിംഗ് ഇന്നലെ വ്യക്തമാക്കി.

അതോടൊപ്പം, ഈ മേഖലയിലുള്ള സൈനിക വിന്യാസം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം സൂചിപ്പിച്ചു. നിലവിലുള്ള സൈനിക വിന്യാസം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.

This post was last modified on October 14, 2017 10:20 am