ടീം അഴിമുഖം
പ്രിയപ്പെട്ട രാഹുല്‍ഗാന്ധി,
ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന ആ നാടകം എന്തായിരുന്നു? ഒരു രാഷ്ട്രീയ പോരാട്ടം പോലെ നാഷണല്‍ ഹെറാള്‍ഡ് കേസിനെ നേരിടുമെന്ന തരത്തില്‍ നിങ്ങളും നിങ്ങളുടെ അമ്മയും നടത്തിയ ആ ധീരമായ പ്രസ്താവനകള്‍ എന്തായിരുന്നു?
നമുക്ക് വസ്തുതകള്‍ ശരിയായി നോക്കാം. മുന്നും പിന്നും നോക്കാത്ത സുബ്രമണ്യം സ്വാമി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ടു ഒരു പ്രാദേശിക കോടതിയെ സമീപിച്ചു. കോടതി യങ് ഇന്ത്യയുടെ ഓഹരി ഉടമകളോട്-അതായത് താങ്കളും അമ്മയും പിന്നെ സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും- കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. നിങ്ങള്‍ അതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നിങ്ങളുടെ ആവശ്യം നിരസിച്ചു. മാത്രവുമല്ല, ഒരിത്തിരി കടന്ന നിരീക്ഷണങ്ങളുമായി നിങ്ങളോട് വിചാരണകോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരന്‍ ഒരു ബി ജെ പിക്കാരനാണെന്നതിലുപരി ഇതില്‍ എന്തു രാഷ്ട്രീയമാണുള്ളത്? ജനാധിപത്യത്തില്‍ കോടതികള്‍ സ്വതന്ത്രമാണെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഒരു കോടതി വ്യവഹാരത്തെ പാര്‍ലമെന്റിലേക്കും രാഷ്ട്രീയത്തിലേക്കും വലിച്ചിഴക്കുന്നത്?
എന്തുകൊണ്ടാണ് നിങ്ങള്‍ പൂര്‍ണമായും നിയമപ്രശ്നമായ ഇതിനെ ഒരു രാഷ്ട്രീയ പോരാട്ടമാക്കുന്നത്? ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ മരിച്ചുപോയ അച്ഛമ്മയും ഇപ്പോഴത്തെ പ്രധാനമന്ത്രിയും അടക്കമുള്ള പഴയ രാഷ്ട്രീയക്കാരില്‍ നിന്നും ഒട്ടും വ്യത്യസ്തനായല്ല പെരുമാറുന്നത്. അതുകൊണ്ട്, മികവിന്റെയും കളങ്കമില്ലായ്മയുടെയും ഒരു പുതിയ തരം രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്ന ധാര്‍മിക ചപ്പടാച്ചികള്‍ ഇനി അവകാശപ്പെടേണ്ട. താങ്കളടക്കം കോണ്‍ഗ്രസിലെ പലരെയും ബാധിച്ചിട്ടുള്ള അധിക്ഷേപാര്‍ഹമായ ഒരുതരം അവകാശബോധമാണിത്.
ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അല്പം അതിരുകടന്നതാണെന്ന് ഞങ്ങളും സമ്മതിക്കുന്നു. ഉത്തരവ് ഇങ്ങനെയാണ് തുടങ്ങുന്നത്,“ഐതിഹാസികമായ ഒരു ദേശീയ രാഷ്ട്രീയകക്ഷിയുടെ സത്യസന്ധത ഈ പരാതികളില്‍ പരിശോധനയ്ക്ക് വിധേയമാകുന്നു. ഈ കേസ് സവിശേഷമായ ഒന്നാണ്.” അങ്ങനെ തുടര്‍ന്ന് അത് പറയുന്നു,“ഒരു ദേശീയ രാഷ്ട്രീയ കക്ഷി ഉള്‍പ്പെടുന്ന തട്ടിപ്പിന്റെ ചുവയുള്ള ഒന്നാണ് പരാതിക്കാര്‍ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങളുടെ ഗൌരവമെന്നാണ് ഈ കോടതിയുടെ സുചിന്തിതമായ അഭിപ്രായം. അതുകൊണ്ട് പരാതിക്കാര്‍ക്കെതിരായി ഉയര്‍ത്തിയിട്ടുള്ള കുറ്റകൃത്യത്തിന്റെ ലാഞ്ചനയുള്ള ഗുരുതരമായ ആരോപണങ്ങള്‍ വേണ്ട രീതിയില്‍ പരിശോധിക്കണം.”
ന്യായാധിപന്‍ ആവശ്യത്തില്‍ക്കൂടുതല്‍ ആവേശഭരിതനായിരിക്കാം. നിങ്ങളുടെ വീക്ഷണത്തില്‍ കുറ്റകൃത്യമില്ലായിരിക്കും. പക്ഷേ നിങ്ങളെന്തിനാണ് ഇതെല്ലാം പാര്‍ലമെന്റിലേക്ക് വലിച്ചിഴച്ച് സഭ സ്തംഭിപ്പിക്കുന്നത്? മൊത്ത ആഭ്യന്തരോത്പാദനത്തില്‍ 2% വര്‍ദ്ധനവ് വരുത്തുന്ന ചരക്ക് സേവന നികുതി ബില്‍ (GST) എന്തിനാണ് തടസപ്പെടുത്തുന്നത്? ഞങ്ങള്‍ക്കറിയാം, 2014-ലെ അപമാനകരമായ പരാജയത്തിലുള്ള നിന്ദാഭാരത്തില്‍ പുളയുകയാണ് നിങ്ങള്‍. പക്ഷേ, അല്പം രാഷ്ട്രീയവളര്‍ച്ച നേടാന്‍ സമയമായി സുഹൃത്തെ, ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമാകൂ. ഞങ്ങള്‍ക്ക് നിങ്ങളുടെ തന്ത്രം മനസിലാകും, അത് നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ നടത്തിക്കാനുള്ള പിടി നഷ്ടപ്പെടുത്തുന്നിടം വരെ സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണു. നിങ്ങളതില്‍ ഏതാണ്ടൊക്കെ വിജയിച്ചിരിക്കുന്നു. 2019-വരെ അരാജകത്വമാണ് ഞങ്ങള്‍ കാണുന്നതും.
പക്ഷേ രാഹുല്‍, ഞങ്ങള്‍ക്ക് ലളിതമായൊരു ചോദ്യമുണ്ട്:
നാഷണല്‍ ഹെറാള്‍ഡിന്റെയും അനുബന്ധ വസ്തുവകകളുടെയും യഥാര്‍ത്ഥ ഉടമയായ The Associated Journals Ltd-നെ ഏറെ വര്‍ഷങ്ങളായി സാമ്പത്തികമായി നിലനിര്‍ത്തിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അത് തുടങ്ങിയത് കോണ്‍ഗ്രസ് നേതാക്കളാണ്. അതിന്റെ ഓഹരിയുടമകളില്‍ ജവഹര്‍ലാല്‍ നെഹ്രുവും, ഫിറോസ് ഗാന്ധിയും, ജി ഡി ബിര്‍ളയുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
അത്തരത്തിലൊരു കമ്പനിയെ താങ്കളും താങ്കളുടെ അമ്മയും പിന്നെ ചില കുടുംബ സുഹൃത്തുക്കളും മാത്രം ഓഹരി ഉടമകളായുള്ള യങ് ഇന്ത്യന് എങ്ങനെയാണ് കൈമാറുന്നത്? നിങ്ങളും നിങ്ങളുടെ ഏതാനും സുഹൃത്തുക്കളുമാണ് കോണ്‍ഗ്രസ് പാര്‍ടിയെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചോ? നിങ്ങളുടെ കക്ഷിയില്‍, പാര്‍ടിയെന്നാല്‍ താങ്കളും താങ്കളുടെ കുടുംബവുമാണ് എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ യോഗ്യത അടിസ്ഥാനത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സംഘടനയെന്നാല്‍ ഒരിക്കലും കുറച്ച് വ്യക്തികളല്ല. അക്കാര്യത്തില്‍ താങ്കള്‍ വിശദീകരണം നല്കേണ്ടതുണ്ട്, കോടതിയിലോ പുറത്തോ.
അന്തിമമായി ജനാധിപത്യമെന്നാല്‍ അവനവനോടു സംവദിക്കുന്ന ഒരു സമൂഹമാണ്. അതിനു ഉത്തരങ്ങള്‍ ആവശ്യമാണ്. യങ് ഇന്ത്യന്‍ ഒരു ലാഭേച്ഛയില്ലാത്ത കമ്പനിയാണെന്ന വിശദീകരണം എല്ലാത്തിനും ഉത്തരമാകുന്നില്ല. കുറഞ്ഞപക്ഷം, കോണ്‍ഗ്രസ് പാര്‍ടിയെന്നാല്‍ നിങ്ങളുടെ കുടുംബം മാത്രമാണെന്നും നിങ്ങളുടെ കുടുംബത്തെ കോണ്‍ഗ്രസ് പാര്‍ടിയായും തെറ്റിദ്ധരിച്ചു താങ്കള്‍ എന്നെങ്കിലും സമ്മതിക്കണം.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
This post was last modified on December 10, 2015 7:56 am
Leave a Comment