X

ഗുരുദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് തൂത്തുവാരി

പിടിച്ചെടുത്തത് ബിജെപിയുടെ സിറ്റിംഗ് സീറ്റ്

പഞ്ചാബിലെ ഗുരദാസ്പൂരില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത്‌ കോണ്‍ഗ്രസ് വെന്നിക്കൊടി പറത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് മുന്നിട്ടു നില്‍ക്കുകയാണ്.  ശക്തമായ കോണ്‍ഗ്രസ്സ്-ബിജെപി-എ എ പി ത്രികോണ മത്സരമാണ് ഗുരുദാസ്പൂരില്‍ നടന്നത്.

സംസ്ഥാന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനാണ് സുനില്‍ ജാഖര്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹിതപരിശോധനയാണ് മത്സരഫലം എന്നു ജാഖര്‍ പറഞ്ഞു.

ഒക്ടോബര്‍ 11 നാണ് ഗുരുദാസ്പൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രിലില്‍ സിറ്റിങ് എംപിയായ വിനോദ് ഖന്നയുടെ മരണത്തെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

This post was last modified on October 15, 2017 12:36 pm