X

359 യാത്രക്കാരെ രക്ഷിച്ച നീരജ ഭാനോട്ട് എന്ന ഫ്ലൈറ്റ് അറ്റന്റഡന്റിന്റെ യഥാര്‍ത്ഥ ശബ്ദം കേള്‍ക്കൂ…

1985 സെപ്തംബര്‍ അഞ്ചിനായിരുന്നു മുംബയില്‍ നിന്ന് പറന്നുയര്‍ന്ന പാന്‍ ആം 73ആം നമ്പര്‍ വിമാനം കറാച്ചിയിലെ മുഹമ്മദലി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്ഭീകരര്‍ റാഞ്ചിയത്. ഇവിടെ നിന്നാണ് നീരജാ ഭാനോട്ട് എന്ന ധീരയായ ഒരു ഫ്‌ളൈറ്റ് അറ്റന്റഡന്റിന്റെ കഥയുടെ തുടക്കം. അക്രമികളുടെ ഭീഷണി വകവയ്ക്കാതെ ധീരമായി വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടാന്‍ സഹായിക്കുകയും മൂന്ന് കുട്ടികള്‍ക്കു നേരെ ഭീകരര്‍ തൊടുത്തുവിട്ട വെടിയുണ്ടകള്‍ ഏറ്റുവാങ്ങി ജീവത്യാഗം നടത്തുകയും ചെയ്ത ധീര വനിത. തന്റെ 23ആം ജന്മദിനത്തിനു 25 മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു നീരജയുടെ രക്തസാക്ഷിത്വം. 359 യാത്രക്കാരുടെ ജീവനാണ് നീരജ അന്ന് രക്ഷിച്ചത്. അശോക ചക്രം നല്കി രാഷ്ട്രം നീരജയുടെ ധീരതയെ ആദരിച്ചു. ഇപ്പോള്‍ നീരജയുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നു. നീരജ ഭാനോട്ടിന്‍റെ യഥാര്‍ത്ഥ ശബ്ദം കേള്‍ക്കാന്‍ ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്യൂ..

This post was last modified on February 21, 2016 6:58 pm