നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള പികെ ദാസ് മെഡിക്കല്‍ കോളെജില്‍ ആസിഡ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഒറ്റപ്പാലം ലക്കിടി സ്വദേശിയായ യുവതി മരിച്ചു. മെഡിക്കല്‍ കോളെജിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സൗമ്യയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ മരിച്ചത്. ഇവര്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി അത്യാസന്ന നിലയിലാണ്. ഫെബ്രുവരി നാലിനാണ് ഇരുവരേയും ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലിയില്‍ നിന്ന് രാജിവച്ച ഇരുവര്‍ക്കും മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാത്തത് ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
This post was last modified on March 14, 2017 11:03 pm
Leave a Comment