X

ഗദ്ദിമ; ക്രൂരതയുടെ ഉത്സവം

നേപ്പാളിലെ ഗദ്ദിമ ഉത്സവം ഇന്ന് ആരംഭിക്കുകയാണ്. ഈ ഉത്സവം ലോകശ്രദ്ധയാകര്‍ഷിക്കുന്നത് സാധുമൃഗങ്ങളുടെ കൂട്ടക്കൊലയുടെ പേരിലാണ്. ദേവതകളെ പ്രീതിപ്പെടുത്താനായി ലക്ഷക്കണക്കിന് മൃഗങ്ങളെയാണ് തലയറുത്ത് കൊല്ലുന്നത്.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഗദ്ദിമ ഉത്സവം ആഘോഷിക്കുന്നത്. കാഠ്മണ്ഠുവിന് തെക്ക് ബരിയാര്‍പൂറിലാണ്ഗദ്ദിമ ക്ഷേത്രം. പരമ്പരാഗത വാളുമായി ക്ഷേത്രത്തിലെത്തുന്ന പുരുഷന്മാര്‍ കാള, പന്നി, കോഴി, ആട് മുതലായവയുടെ തലയറുത്ത് ദേവിയുടെ ഇഷ്ടം സമ്പാദിക്കുകയാണ്. 2009 ല്‍ നടന്ന ഉത്സവത്തില്‍ രണ്ടരലക്ഷം മൃഗങ്ങളെയാണ് ആചാരത്തിന്റെ പേരില്‍ കൊന്നൊടുക്കിയത്. ഇത്തവണ ഇത് 5 ലക്ഷം ആകുമെന്നാണ് പറയുന്നത്. തുടര്‍ന്നു വായിക്കുക

http://www.newsweek.com/pictures-nepalese-festival-where-half-million-animals-will-be-sacrificed-287815

This post was last modified on November 29, 2014 1:23 pm