X

ഡൽഹിയിലെ വായുമലിനീകരണം “സ്മോഗ് ഫിൽറ്റെറിംഗ് ടവർ” പദ്ധതി രക്ഷകനാവുമോ

സിറ്റിയിലാകമാനം ഇത്തരം ടവറുകൾ സ്ഥാപിക്കുന്നതിലൂടെ സിറ്റിയിലെ മലിനപ്പെട്ട വായുവിൽ നിന്നും സ്മോഗ് ഇല്ലാത്ത ശുദ്ധമായ വായുവാക്കി മാറ്റാൻ സാധിക്കും.

മലിനീകരിക്കപ്പെട്ട് അന്തരീക്ഷ വായു. രാജ്യ തലസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന എറ്റവും വലിയ പസ്റ്റതിസന്ധികളിൽ ഒന്നാണിത്.  എന്നാൽ ഡൽഹിയിലെ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന വായു മലിനീകരണത്തെ ചെറുക്കുന്നതിനായി “സ്മോഗ് ഫിൽറ്റെറിംഗ് ടവർ” എന്ന ആശയവുമായി എത്തിയിരിക്കുകയാണ് “ZNERA”. ലോകത്തിലെ തന്നെ ഏറ്റവും മലിനപ്പെട്ട സിറ്റികളിൽ ഒന്നായ ഡെൽഹിയിലെ വായു ശുദ്ധീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രോജക്റ്റിന് പിന്നിൽ. നെറ്റ്‌വർക്ക് പോലെ സിറ്റിയിലാകമാനം ഇത്തരം ടവറുകൾ സ്ഥാപിക്കുന്നതിലൂടെ സിറ്റിയിലെ മലിനപ്പെട്ട വായുവിൽ നിന്നും സ്മോഗ് ഇല്ലാത്ത ശുദ്ധമായ വായുവാക്കി മാറ്റാൻ സാധിക്കും.

ഫാക്ടറികളിൽ നിന്നുള്ള മാലിന്യം,വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന പുക എന്നിവ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുന്നു. ഇത് തൊട്ടടുത്ത സംസ്ഥാനങ്ങളായ ഹരിയാന പഞ്ചാപ് തുടങ്ങിയ സംസ്ഥാനങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരം സ്മോഗ് ഫ്രീ ടവറുകൾ സ്ഥാപിക്കുന്നതിലൂടെ സിറ്റിയിലെ വായു ശുദ്ധീകരിക്കപ്പെടുകയും ശ്വസനയോഗ്യമാക്കിത്തീർക്കുകയും ചെയ്യും.

മറ്റ് എനർജി സോഴ്സസുകൾ അല്ലാതെ പൂർണമായും സോളാർ എനർജിയിലാണ് ഈ ടവറുകൾ പ്രവർത്തിക്കുക. ഇവയുടെ പ്രവർത്തനത്തിലൂടെ 2 കിലോമീറ്റർ ചുറ്റളവിലെ വായു ശുദ്ധീകരിക്കപ്പെടുന്നു. ഈ ടവറുകൾക്ക ആവശ്യമായ എനർജി പ്രധാനം ചെയ്യുന്നതിനായി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന സെല്ലുകൾ സ്കൈ ബ്രിഡ്ജ്കളിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ടവറുകളുടെ പ്രവർത്തനം വിജയകരമാവുമോ എന്ന് പഠിക്കുന്നതിനായി ആദ്യം ഒരു ജില്ലയിൽ ടവർ സ്ഥാപിച്ചിട്ട് പഠിക്കുവാനാണ് “ZNERA” ഉദ്ദേശിക്കുന്നത്.

ടവറിനു ബെയ്സ് ഭാഗത്തായി ഒരു ഫിൽട്രേഷൻ പോഡും, വായു പുറംതള്ളുന്നതിനായ് “എയർ പ്രോപലർ” മുകൾ ഭാഗത്തായും സ്ഥാപിച്ചിരിക്കുന്നു. “ചാർക്കോൾ ആക്ടിവേറ്റഡ് കാർബൺ, നെഗറ്റീവ് അയൺ ജെനറേറ്റർ, ഇലക്ട്രോസ്റ്റാറ്റിക്കലി ചാർജ് ചെയ്ത പ്ലാസ്മ” എന്നിങ്ങനെ 5 ഫിൽട്രേഷൻ സ്റ്റേജ്കളിലൂടെയാണ് ടവറിലൂടെ സഞ്ചരിക്കുന്ന വായു കടന്ന് പോകുന്നത്. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതിന് മുൻപായി വായുവിലെ ബാക്ടീരിയകളെയും വൈറസിനേയും നശിപ്പിക്കുന്നതിനായി ഒരു ഫോട്ടോ-കാറ്റലിസ്റ്റ് ഫിൽറ്റർ സ്ഥാപിച്ചീരിക്കുന്നു. ഒരു ദിവസം 3.2 മില്ല്യൺ ക്യുബിക് ശുദ്ധ വായു പുറംതള്ളാൻ പ്രാപ്തമാണ് ഈ ടവറുകൾ. ഇന്ത്യയിലെ ആരോഗ്യ പ്രശ്നങ്ങൾക്കും എല്ലാം ഒരു ബോധവത്കരണം നൽകുക എന്നാണ് ഈ സ്മോഗ് പ്രോജക്ടിന്റെ ഉദ്ദേശ ലക്ഷ്യം.

https://www.archdaily.com/902403/znera-proposes-a-network-of-smog-filtering-towers-across-delhi/

This post was last modified on November 20, 2018 5:09 pm